ദില്ലി: പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ പ്രതിഷേധിച്ച 26 എംപി മാരെക്കൂടെ സസ്‌പെന്‍ഡ് ചെയ്യാനുള്ള നീക്കത്തിലാണ് സര്‍ക്കാരെന്നാണ് റിപ്പോര്‍ട്ട്. 26 പേരുടെ പട്ടിക തയ്യാറാക്കിയതായാണ് വിവരം. പാര്‍ലമെന്റില്‍ നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായി 49 എം പിമാരെ സസ്‌പെന്‍ഡ് ചെയ്തതിന് പുറമെയാണ്, 26 പേരെക്കൂടി പുറത്താക്കാനുള്ള നീക്കം.
പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ പ്രതിഷേധിച്ച 141 പ്രതിപക്ഷ എംപിമാരാണ് ലോക് സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നുമായി സസ്‌പെന്‍ഷനിലായത്. പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച 49 എം പിമാരെയാണ് ചൊവ്വാഴ്ച രാവിലെ പാര്‍ലമെന്റിലെ ഇരു സഭകളില്‍ നിന്നുമായി സസ്‌പെന്‍ഡ് ചെയ്തത്.
ശശി തരൂര്‍, കെ സുധാകരന്‍, അടൂര്‍ പ്രകാശ്, മനീഷ് തിവാരി, സുപ്രിയ സുലെ, ഡാനിഷ് തിവാരി എന്നിവരടക്കമുള്ള എം പിമാരെയാണ് ഇന്ന് സസ്‌പെന്റ് ചെയ്തത്.ചരിത്രത്തിലാധ്യമായാണ് 141 എംപിമാരെ ഒരു സമ്മേളന കാലത്ത് സസ്‌പെന്‍ഡ് ചെയ്യുന്നത്.