ചിന്നക്കനാലില്‍ വീണ്ടും ദൗത്യസംഘത്തിന്റെ ഒഴിപ്പിക്കല്‍; ദൗത്യ സംഘം കടന്നുപോയ വഴി മരം വെട്ടിയിട്ട് തടസ്സപ്പെടുത്തി

ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും ദൗത്യസംഘത്തിന്റെ കയ്യേറ്റം ഒഴിപ്പിക്കല്‍. പന്ത്രണ്ട് പേര്‍ കൈവശം വച്ചിരുന്ന ഭൂമിയാണ് ദൗത്യം സംഘം ഏറ്റെടുത്തത്.

author-image
Web Desk
New Update
ചിന്നക്കനാലില്‍ വീണ്ടും ദൗത്യസംഘത്തിന്റെ ഒഴിപ്പിക്കല്‍; ദൗത്യ സംഘം കടന്നുപോയ വഴി മരം വെട്ടിയിട്ട് തടസ്സപ്പെടുത്തി

ഇടുക്കി: ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും ദൗത്യസംഘത്തിന്റെ കയ്യേറ്റം ഒഴിപ്പിക്കല്‍. പന്ത്രണ്ട് പേര്‍ കൈവശം വച്ചിരുന്ന ഭൂമിയാണ് ദൗത്യം സംഘം ഏറ്റെടുത്തത്. ചിന്നക്കനാല്‍ വില്ലേജിലെ സര്‍വ്വേ നമ്പര്‍ 34/1 ല്‍ പെട്ട ഭൂമിയാണ് ഒഴിപ്പിച്ചത്. ആദിവാസി പുനരധിവാസ പദ്ധതി പ്രകാരമുള്ള ഗുണഭോക്താക്കള്‍ക്ക് നല്‍കാന്‍ മാറ്റിവെച്ച ഭൂമി പന്ത്രണ്ടോളം പേര്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്നുവെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയിരുന്നു.

ഭൂമി ഒഴിയണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചതിനെതിരെ ഇവര്‍ റവന്യൂ വകുപ്പിന് നല്‍കിയ അപ്പീലുകളും തള്ളിയിരുന്നു. ഹൈക്കോടതില്‍ ഫയല്‍ ചെയ്തിരുന്ന കേസില്‍ ഇവരെ ഒഴിപ്പിക്കണമെന്ന് ഓഗസ്റ്റില്‍ വിധി വന്നു. തുടര്‍ന്ന് കഴിഞ്ഞ ഏഴാം തീയതി ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഒഴിയാന്‍ തയ്യാറായാകാതെ വന്നതിനെ തുടര്‍ന്നാണ് ഇടുക്കി സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘമെത്തി ഭൂമി പിടിച്ചെടുത്തത്.

വര്‍ഷങ്ങളായി ഭൂമിയില്‍ കൃഷി ചെയ്ത് താമസിക്കുന്ന ചെറുകിടക്കാരെ ഒഴിപ്പിച്ചതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായെത്തി. ദൗത്യ സംഘം കടന്നുപോയ വഴി മരം വെട്ടിയിട്ട് തടസ്സപ്പെടുത്തി. സബ്കളക്ടറും ദേവികുളം എംഎല്‍എയുമായി നടത്തിയ ചര്‍ച്ചയില്‍ കൈവശക്കാരുമായി കളക്ടര്‍ ചര്‍ച്ച നടത്തുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

Idukki Latest News newsupdate encroachment Chinnakkanal taskforce