ന്യൂഡല്‍ഹി: തൊഴിലുറപ്പ് പദ്ധതി വിഹിതമായി കേരളത്തിന് ഇനി പണം നല്‍കാനില്ലെന്ന് കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി അറിയിച്ചു. ഇന്നലെ പാര്‍ലമെന്റില്‍ കെ.മുരളീധരന്‍ എം.പിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കേന്ദ്രമന്ത്രി.
2020 മുതല്‍ 2023 വരെയുള്ള കാലയളവിലെ തൊഴിലുറപ്പ് പദ്ധതി വിഹിതമായുള്ള മുഴുവന്‍ തുകയും നല്‍കിയിട്ടുണ്ട്. 2020- 21 ല്‍ 4286.77 കോടി രൂപയും 2021 - 22 ല്‍ 3551.93 കോടിയും 2022 - 23 ല്‍ 3818.43 കോടി രൂപയും നല്‍കിയിട്ടുണ്ട്. കേന്ദ്രമന്ത്രി അറിയിച്ചു.