ചെന്നൈ: ചെന്നൈയില്‍ ഭാര്യമാരെ കൈമാറ്റം (വൈഫ് സ്വാപിങ്) ചെയ്ത് പാര്‍ട്ടി നടത്തുന്ന സംഘത്തെ അറസ്റ്റ് ചെയ്ത് ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡ് പണൈയൂര്‍ പൊലീസ്.സെന്തില്‍കുമാര്‍, കുമാര്‍, ചന്ദ്രമോഹന്‍, ശങ്കര്‍, വേല്‍രാജ്, പേരരസന്‍, സെല്‍വന്‍, വെങ്കിടേഷ് കുമാര്‍ എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
ചെന്നൈ, കൊയമ്പത്തൂര്‍, മധുരൈ, സേലം, ഈറോഡ് തുടങ്ങിയ നഗരങ്ങളില്‍ എട്ടുവര്‍ഷമായി പാര്‍ട്ടി നടത്തിവരികയായിരുന്നു പ്രതികള്‍.
തനിച്ച് ജീവിക്കുന്ന പുരുഷന്മാരെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. കുറച്ചു സ്ത്രീകളെ പ്രതികളെ ഭാര്യമാരാണെന്ന് പരിചയപ്പെടുത്തുകയും ഭാര്യമാരെ ലൈംഗിക ബന്ധത്തിന് കൈമാറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുകയുമാണ് ഇവര്‍ ചെയ്തിരുന്നത്.
സോഷ്യല്‍മീഡിയയിലൂടെ പരസ്യം ചെയ്തായിരുന്നു പ്രതികള്‍ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. 13000 മുതല്‍ 25000 രൂപവരെ സംഘം ഈടാക്കിയിരുന്നതായും പൊലീസ് വ്യക്തമാക്കി. ഇവരുടെ താവളങ്ങളില്‍ നിന്ന് 30-40 പ്രായമുള്ള നിരവധി സ്ത്രീകളെയും പൊലീസ് രക്ഷപ്പെടുത്തി. സ്ത്രീകളെല്ലാം വിവാഹിതരാണെന്നും വലിയ തുക വാഗ്ദാനം ചെയ്താണ് ഇവരെ കെണിയില്‍ വീഴ്ത്തിയതെന്നും പൊലീസ് പറയുന്നു.
സ്ത്രീകളെയെല്ലാം കുടുംബത്തിനൊപ്പം വിട്ടു. രാത്രിയില്‍ ഉച്ചത്തിലുള്ള പാട്ടുകേള്‍ക്കുകയും നിരന്തരം അപരിചിതര്‍ വന്നുപോകുകയും ചെയ്യുന്നത് ശ്രദ്ധയില്‍പെട്ട അയല്‍ക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്.