ന്യൂ ഡല്‍ഹി: ആഗോള സാമ്പത്തിക മാന്ദ്യവും മണ്‍സൂണ്‍ പ്രതിസന്ധിയും ഭൗമരാഷ്ട്ര പിരിമുറുക്കങ്ങളും നിലനില്‍ക്കുമ്പോഴും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ സുസ്ഥിര വളര്‍ച്ചയാണ് കാഴ്ചവെക്കുന്നതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.
2023-24 ലെ ജിഡിപി വളര്‍ച്ച 6.5% ല്‍ എത്തുമെന്ന് കേന്ദ്രം പ്രതീക്ഷിക്കുന്നതായി പ്രതിമാസ ബുള്ളറ്റിനില്‍ ആര്‍ബിഐ പറയുന്നു. രണ്ടാം പാദത്തില്‍ 6.5 ശതമാനവും മൂന്നാം പാദം 6.0 ശതമാനവും , നാലാം പാദം 5.7 ശതമാനവും വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.
കൂടാതെ, 2024-25 ന്റെ ആദ്യ പാദത്തിലെ ജിഡിപി വളര്‍ച്ച 6.6% ആയിരിക്കുമെന്നും ആര്‍ബിഐ അറിയിച്ചു.
തക്കാളി പോലുള്ള പച്ചക്കറികളുടെ വിലക്കുറവും എല്‍പിജി വിലയിലെ കുറവും കാരണം സമീപകാല പണപ്പെരുപ്പം മിതപ്പെടുത്തിയെങ്കിലും, മുന്നോട്ടുള്ള സ്ഥിതി വിവിധ ഘടകങ്ങളെ ആശ്രയിച്ചായിരിക്കുമെന്നും ആര്‍ബിഐ പറഞ്ഞു.