പോര്‍ബന്തര്‍: ഗുജറാത്ത് തീരത്തിനടുത്ത് ചരക്ക് കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം. സൗദി അറേബ്യയില്‍ നിന്ന് മംഗലാപുരത്തേക്ക് ക്രൂഡ് ഓയിലുമായി വന്ന കപ്പലിനെയാണ് ആക്രമിച്ചത്.
ഗുജറാത്തിലെ പോര്‍ബന്തറിന് 217 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് കപ്പലിന് നേരെ ആക്രമണം ഉണ്ടായത്.
ഡ്രോണ്‍ ആക്രമണത്തില്‍ കപ്പലില്‍ സ്‌ഫോടനവും തീപിടിത്തവുമുണ്ടായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആളപായമില്ലെന്നാണ് വിവരം.
ഗുജറാത്ത് തീരത്ത് നിന്ന് നാവിക സേനയും കോസ്റ്റ് ഗാര്‍ഡും കപ്പലിന് അടുത്തേക്ക് യാത്ര തിരിച്ചു. നിരീക്ഷണ ഡ്രോണിനെയും ഇവിടേക്ക് അയച്ചിട്ടുണ്ട്.
കപ്പലിലെ 20 ജീവനക്കാര്‍ ഇന്ത്യക്കാരാണ്. ഇസ്രയേല്‍ പങ്കാളിത്തമുള്ള നൈജീരിയന്‍ കൊടിയുള്ള കപ്പലാണിത്. ആക്രമണത്തിന് പിന്നില്‍ ആരാണെന്നു വ്യക്തമല്ല.