സംസ്ഥാന തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍മാര്‍ക്ക് വിവിപാറ്റ് സ്ലിപ്പുകള്‍ നല്‍കണമെന്ന് ദിഗ്വിജയ് സിങ്

സംസ്ഥാന തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍മാര്‍ക്ക് വിവിപാറ്റ് സ്ലിപ്പുകള്‍ നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ദിഗ്വിജയ് സിങ്.

author-image
Web Desk
New Update
സംസ്ഥാന തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍മാര്‍ക്ക് വിവിപാറ്റ് സ്ലിപ്പുകള്‍ നല്‍കണമെന്ന് ദിഗ്വിജയ് സിങ്

ന്യൂഡല്‍ഹി: സംസ്ഥാന തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍മാര്‍ക്ക് വിവിപാറ്റ് സ്ലിപ്പുകള്‍ നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ദിഗ്വിജയ് സിങ്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ദിഗ്വിജയ് സിങ്ങിന്റെ ആവശ്യം.

എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മധ്യപ്രദേശില്‍ ഇവിഎം പരീക്ഷണ സമയത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മാത്രം വിവിപാറ്റ് സ്ലിപ്പ് ലഭിച്ചതെന്ന് ചൂണ്ടിക്കാട്ടുന്ന യൂട്യൂബ് ലിങ്കോടെയാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

വിവിപാറ്റ് സ്ലിപ്പുകള്‍ വോട്ടര്‍മാര്‍ക്ക് കൈമാറണം. തുടര്‍ന്ന്, സ്ലിപ്പുകള്‍ പ്രത്യേക ബാലറ്റ് ബോക്‌സിലേക്ക് മാറ്റണം. ഇത്തരം പത്ത് കൗണ്ടിങ് യൂണിറ്റുകളില്‍ നിന്നുള്ള ഫലവും സെന്‍ട്രല്‍ കൗണ്ടിങ് യൂണിറ്റിലെ ഫലവും തമ്മില്‍ താരതമ്യം ചെയ്യണം. ഈ രണ്ട് ഫലങ്ങള്‍ തമ്മില്‍ പൊരുത്തപ്പെടുന്നുണ്ടെങ്കില്‍ കമ്മീഷന്‍ ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ഇത്തരമൊരു നടപടിയെടുക്കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് എന്താണ് പ്രശ്നമുള്ളതെന്നും ദിഗ്വിജയ് സിങ് ചോദിച്ചു. ജനാധിപത്യം സംരക്ഷിക്കപ്പെടാനായി വിഷയം സുപ്രീംകോടതി ഏറ്റെടുക്കണമെന്നും ആദ്ദേഹം അഭ്യര്‍ഥിച്ചു. ഇത്തരം നടപടികള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള ജനങ്ങളുടെ വിശ്വാസവും സുരക്ഷയും വര്‍ധിപ്പിക്കുമെന്നും ദിഗ്വിജയ് സിങ് വ്യക്തമാക്കി.

madhyapradesh congress digvijaya singh election news VVPAT slip assembly election