ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് കനത്ത മൂടല്‍മഞ്ഞ് ജനജീവിതത്തെ സാരമായി ബാധിച്ചു. ബുധനാഴ്ച ഡല്‍ഹിയിലെ ദൃശ്യപരിധി പൂജ്യത്തിലേക്ക് താഴ്ന്നു.
ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ 110 ലേറെ വിമാനങ്ങള്‍ വൈകിയതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. 110 ആഭ്യന്തര, അന്തര്‍ദേശീയ വിമാന സര്‍വ്വീസുകളെയാണ് മൂടല്‍ മഞ്ഞ് ബാധിച്ചത്. ഡല്‍ഹിയിലേക്കുള്ള 25 ട്രെയിനുകളും ഇത് കാരണം വൈകി ഓടുകയാണ്.
ഇതിനിടെ നഗരത്തിലെ ഏറ്റവും കുറഞ്ഞ താപനില ഏഴ് ഡിഗ്രി സെല്‍ഷ്യസായി താഴ്ന്നതായി കാലാവസ്ഥാവിഭാഗം അറിയിച്ചു.
ഉത്തരേന്ത്യ മുഴുവന്‍ ശൈത്യ തരംഗത്തെ അഭിമുഖീകരിക്കുകയാണ്. യു.പി, ബിഹാര്‍, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഡല്‍ഹി എന്നിവിടങ്ങളില്‍ താപനില കുറയുന്നത് തുടരുകയാണ്. കനത്ത മൂടല്‍മഞ്ഞ് കാരണം യു.പി അടക്കമുള്ള സംസ്ഥാനങ്ങയില്‍ റോഡില്‍ വാഹനാപകടം വര്‍ദ്ധിക്കുകയാണ്.