ന്യൂഡല്‍ഹി: രാജ്യത്തെ വ്യാജ സര്‍വകലാശാലകളുടെ പട്ടിക പുറത്ത് വിട്ട് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ (യുജിസി ). 20 സര്‍വകലാശാലകളാണ് ഈ പട്ടികയിലുള്ളത്.
രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ് ഇത്തരത്തിലുള്ള കൂടുതല്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. പട്ടികയില്‍ കേരളത്തിലെ സര്‍വകലാശാലയും ഉള്‍പെട്ടിട്ടുണ്ടെന്നതാണ് ശ്രദ്ധേയം.
ഡല്‍ഹി, കേരളം, ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, പുതുച്ചേരി, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വകലാശാലകളാണ് പട്ടികയിലുള്ളത്.
1956 ലെ യുജിസി നിയമത്തിലെ സെക്ഷന്‍ 2(എഫ്) അല്ലെങ്കില്‍ സെക്ഷന്‍ 3 പ്രകാരം നിര്‍വചിച്ചിരിക്കുന്ന സര്‍വകലാശാലയല്ലെന്നും ഇത് വ്യാജ സര്‍വ്വകലാശാലകളുടെ പട്ടികയിലുണ്ടെന്നും ചൂണ്ടിക്കാട്ടി യുജിസി വൈസ് ചാന്‍സലര്‍മാര്‍ക്ക് കത്തയച്ചിട്ടുണ്ട്.
നിരവധി വിദ്യാര്‍ത്ഥികളാണ് ഇത്തരത്തിലുള്ള സ്ഥാപനങ്ങളുടെ ചതിക്ക് ഇരയാകേണ്ടി വരുന്നതെന്ന് ആശങ്കാജനകമാണെന്നും കത്തില്‍ പറയുന്നു. മുഴുവന്‍ വൈസ് ചാന്‍സലറുമാരും ഒരു ബിരുദവും നല്‍കുന്നില്ലെന്ന് കാണിച്ച് 15 ദിവസത്തിനുള്ളില്‍ പരാതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അല്ലെങ്കില്‍ കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്നും യുജിസി വ്യക്തമാക്കിയിട്ടുണ്ട്.
20 വ്യാജ സര്‍വകലാശാലകളുടെ പട്ടിക:
കേരളം
സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി
ഡല്‍ഹി
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് & ഫിസിക്കല്‍ ഹെല്‍ത്ത് സയന്‍സസ് (AIIPHS)
കൊമേഴ്‌സ്യല്‍ യൂണിവേഴ്‌സിറ്റി ലിമിറ്റഡ്
യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്‌സിറ്റി
വൊക്കേഷണല്‍ യൂണിവേഴ്‌സിറ്റി
എഡിആര്‍ സെന്‍ട്രിക് ജൂറിഡിക്കല്‍ യൂണിവേഴ്‌സിറ്റി
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്
വിശ്വകര്‍മ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഫോര്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ്
ആദ്ധ്യാത്മിക് വിശ്വവിദ്യാലയ (ആത്മീയ സര്‍വകലാശാല)
ആന്ധ്രപ്രദേശ്
ക്രൈസ്റ്റ് ന്യൂ ടെസ്റ്റാമെന്റ് ഡീംഡ് യൂണിവേഴ്സിറ്റി
ബൈബിള്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഓഫ് ഇന്ത്യ
കര്‍ണാടക
ബദഗന്‍വി സര്‍ക്കാര്‍ വേള്‍ഡ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി എഡ്യൂക്കേഷന്‍ സൊസൈറ്റി
മഹാരാഷ്ട്ര
രാജ അറബിക് യൂണിവേഴ്‌സിറ്റി
പുതുച്ചേരി
ശ്രീബോധി അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍
ഉത്തര്‍പ്രദേശ്
ഗാന്ധി ഹിന്ദി വിദ്യാപീഠം, പ്രയാഗ്
നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഇലക്ട്രോ കോംപ്ലക്‌സ് ഹോമിയോപ്പതി
നേതാജി സുഭാഷ് ചന്ദ്രബോസ് യൂണിവേഴ്‌സിറ്റി
ഭാരതീയ ശിക്ഷാ പരിഷത്ത്
പശ്ചിമ ബംഗാള്‍
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ ആന്‍ഡ് റിസര്‍ച്ച്
അതേസമയം, 2023 ഓഗസ്റ്റിലും രാജ്യത്തെ 20 വ്യാജ സര്‍വകലാശാകളെക്കുറിച്ച് യുജിസി അറിയിപ്പ് നല്‍കിയിരുന്നു. യുജിസി നല്‍കിയ നോട്ടീസില്‍ വ്യാജ സര്‍വകലാശാലകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏതെങ്കിലും ബിരുദം നല്‍കാന്‍ യോഗ്യരല്ലെന്ന് വ്യക്തമാക്കിയിരുന്നു.
ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ സര്‍വകലാശാലകളെക്കുറിച്ച് മാതാപിതാക്കളും വിദ്യാര്‍ത്ഥികളുമെല്ലാം അറിഞ്ഞിരിക്കണമെന്നും യുജിസി അഭ്യര്‍ത്ഥിച്ചിരുന്നു.