മദ്യനയ കേസ്; അരവിന്ദ് കെജ്രിവാള്‍ ഇ.ഡിക്ക് മുന്നിലെത്തും, പ്രതിഷേധിക്കാന്‍ എഎപി

മദ്യനയ കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ചോദ്യം ചെയ്യലിന് ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന് മുന്നിലെത്തും.

author-image
Priya
New Update
മദ്യനയ കേസ്; അരവിന്ദ് കെജ്രിവാള്‍ ഇ.ഡിക്ക് മുന്നിലെത്തും, പ്രതിഷേധിക്കാന്‍ എഎപി

 
ഡല്‍ഹി: മദ്യനയ കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ചോദ്യം ചെയ്യലിന് ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന് മുന്നിലെത്തും.

കഴിഞ്ഞ ദിവസങ്ങളില്‍ കെജ്രിവാള്‍ അറസ്റ്റിലാകുമെന്ന അഭ്യൂഹം ശക്തമായിരുന്നു.താന്‍ അറസ്റ്റിലായേക്കുമെന്ന് കെജ്രിവാളും ഇതിന് മുന്‍പ് പറഞ്ഞിട്ടുമുണ്ട്.

 

അതേസമയം, അറസ്റ്റ് ചെയ്താല്‍ അതിശക്തമായി നേരിടാനാണ് എ എ പി തീരുമാനിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്താല്‍ കെജ്രിവാള്‍ നേതൃത്വത്തില്‍ നിന്ന് മാറേണ്ടതില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിയെ ഇ ഡി ചോദ്യം ചെയ്യുമ്പോള്‍ വലിയ പ്രതിഷേധം ഉയര്‍ത്താനും എ എ പി തീരുമാനിച്ചിട്ടുണ്ട്. ഇന്ന് രാവിലെ മുതല്‍ പാര്‍ട്ടി ആസ്ഥാനത്തും ഡല്‍ഹിയിലെ വിവിധ ഇടങ്ങളിലും പ്രതിഷേധിക്കാനാണ് എ എ പി തീരുമാനം.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ അടക്കം ഡല്‍ഹിയിലെ എ എ പി പ്രതിഷേധത്തില്‍ പങ്കെടുക്കും. ജാഥയായി ഇ ഡി ഓഫീസിലേക്ക് നീങ്ങാനാണ് പദ്ധതി.

ed Delhi Liquor Policy Scam Case aravind kejriwal