ദാവൂദ് ഇബ്രാഹിമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; വിഷം ഉള്ളില്‍ ചെന്നതായി റിപ്പോര്‍ട്ട്, ചികിത്സ വന്‍ സുരക്ഷയില്‍

ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ കറാച്ചിയിലെ ആശുപത്രിയില്‍ കഴിയുകയാണ് ദാവൂദ്.

author-image
Priya
New Update
ദാവൂദ് ഇബ്രാഹിമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; വിഷം ഉള്ളില്‍ ചെന്നതായി റിപ്പോര്‍ട്ട്, ചികിത്സ വന്‍ സുരക്ഷയില്‍

കറാച്ചി: ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ കറാച്ചിയിലെ ആശുപത്രിയില്‍ കഴിയുകയാണ് ദാവൂദ്.

വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.രണ്ട് ദിവസമായി ആശുപത്രിയിലാണെങ്കിലും തിങ്കളാഴ്ചയാണ് വിവരം പുറത്തുവരുന്നത്.

വന്‍ സുരക്ഷയിലാണ് ദാവൂദിനെ ചികിത്സിക്കുന്നത്. ദാവൂദിന് വേണ്ടി മാത്രമായി ആശുപത്രിയുടെ ഒരു നില തന്നെ നീക്കിവച്ചിരിക്കുകയാണ്. ആശുപത്രിയിലെ ഉന്നത അധികൃതര്‍ക്കും അടുത്ത കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് ഇവിടേക്ക് പ്രവേശനമുള്ളത്.

ദാവൂദിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനുള്ള ശ്രമത്തിലാണ് മുംബൈ പൊലീസ്. രണ്ടാം വിവാഹത്തിനു ശേഷം ദാവൂദ് കറാച്ചിയിലാണ് താമസിക്കുന്നതെന്ന് ദാവൂദിന്റെ സഹോദരിയുടെ മകന്‍ വെളിപ്പെടുത്തിയിരുന്നു.

ഇന്ത്യയില്‍ ആക്രമണവും കള്ളപ്പണ ഇടപാട് നടത്തിയതിനും വിവിധ ഏജന്‍സികള്‍ ദാവൂദിനെതിരെ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.

Dawood Ibrahim Karachi