ചെന്നൈ: ഡിഎംഡികെ നേതാവും നടനുമായ വിജയകാന്തിനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ ശ്വാസതടസം അനുഭവപ്പെട്ടതോടെ വെന്റിലേറ്ററിലേക്ക് മാറ്റി.
താരത്തിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് ബാധിച്ച വിവരം അദ്ദേഹം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
അതേസമയം, കഴിഞ്ഞ മാസം പനി ബാധിച്ച് നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
അദ്ദേഹം അനാരോഗ്യത്തെത്തുടര്‍ന്ന് കുറേ കാലമായി സജീവ രാഷ്ട്രീയത്തില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. അടുത്തിടെ നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ വിജയകാന്തിന്റെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ പ്രേമലത ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റിരുന്നു.