കുസാറ്റിലെ സംഗീതനിശക്ക് പൊലീസില്‍ നിന്ന് അനുമതി തേടിയിട്ടില്ലെന്ന് ഡി.സി.പി; വാക്കാല്‍ അറിയിച്ചിരുന്നുവെന്ന് വിസി

കളമശ്ശേരിയിലെ കുസാറ്റ് ക്യാമ്പസില്‍ കഴിഞ്ഞ ദിവസം നടക്കാനിരുന്ന സംഗീതനിശക്ക് സര്‍വ്വകലാശാല അധികൃതര്‍ പൊലീസില്‍ നിന്ന് അനുമതി തേടിയിട്ടില്ലെന്ന് ഡി.സി.പി കെ സുദര്‍ശന്‍. രേഖാമൂലം അറിയിപ്പ് നല്‍കിയിട്ടില്ലെന്നും ഡി.സി.പി മാധ്യമങ്ങളോട് പറഞ്ഞു.

author-image
Priya
New Update
കുസാറ്റിലെ സംഗീതനിശക്ക് പൊലീസില്‍ നിന്ന് അനുമതി തേടിയിട്ടില്ലെന്ന് ഡി.സി.പി; വാക്കാല്‍ അറിയിച്ചിരുന്നുവെന്ന് വിസി

കൊച്ചി: കളമശ്ശേരിയിലെ കുസാറ്റ് ക്യാമ്പസില്‍ കഴിഞ്ഞ ദിവസം നടക്കാനിരുന്ന സംഗീതനിശക്ക് സര്‍വ്വകലാശാല അധികൃതര്‍ പൊലീസില്‍ നിന്ന് അനുമതി തേടിയിട്ടില്ലെന്ന് ഡി.സി.പി കെ സുദര്‍ശന്‍. രേഖാമൂലം അറിയിപ്പ് നല്‍കിയിട്ടില്ലെന്നും ഡി.സി.പി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, പരിപാടിയെക്കുറിച്ച് പൊലീസിനെ വാക്കാല്‍ അറിയിച്ചിരുന്നെന്ന് കുസാറ്റ് വിസി പി ജി ശങ്കരന്‍ പറഞ്ഞു. ആറ് പൊലീസുകാര്‍ സ്ഥലത്തുണ്ടായിരുന്നു.

ഈ രീതിയിലാണ് ഇതിന് മുന്‍പും പരിപാടികള്‍ നടത്തിയിരുന്നത്. പരിപാടി കാണാനുള്ള ആകാംക്ഷയില്‍ കുട്ടികള്‍ ഓടിവന്നു. അധ്യാപകര്‍ സ്ഥലത്ത് ഉണ്ടായിരുന്നു. പെട്ടെന്നാണ് അകത്ത് കയറാന്‍ തള്ളല്‍ ഉണ്ടായത്. പരിപാടികള്‍ പൊലീസിനെ അറിയിക്കാറുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

സംഘാടനത്തില്‍ പാളിച്ച സംഭവിച്ചിട്ടുണ്ടെന്നാണ് സൂചനയാണ് വിസി നല്‍കിയത്. സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സമയം അനുസരിച്ച് കുട്ടികളെ കയറ്റുന്നതില്‍ പാളിച്ചയുണ്ടായി.

cusat accident DCP