പശ്ചിമേഷ്യന്‍ യുദ്ധം; ക്രൂഡ് വിലയും ഓഹരി വിപണിയും പ്രത്യാഘാതങ്ങള്‍ കാട്ടിത്തുടങ്ങി...

ഇസ്രയേലിന് നേരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ എണ്ണവിലയില്‍ വന്‍ കുതിപ്പ്. പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമായാല്‍ എണ്ണ വിതരണത്തെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് വിലക്കയറ്റമുണ്ടായിരിക്കുന്നത്.

author-image
Web Desk
New Update
പശ്ചിമേഷ്യന്‍ യുദ്ധം; ക്രൂഡ് വിലയും ഓഹരി വിപണിയും പ്രത്യാഘാതങ്ങള്‍ കാട്ടിത്തുടങ്ങി...

ന്യൂഡല്‍ഹി: ഇസ്രയേലിന് നേരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ എണ്ണവിലയില്‍ വന്‍ കുതിപ്പ്. പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമായാല്‍ എണ്ണ വിതരണത്തെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് വിലക്കയറ്റമുണ്ടായിരിക്കുന്നത്.

ആക്രമണത്തിന് പിന്നാലെ ക്രൂഡ് വില ബാരലിന് അഞ്ച് ശതമാനത്തോളമാണ് ഉയര്‍ന്നത്. യുദ്ധം രുക്ഷമായാല്‍ ഒരോദിവസവും ശരാശരി 17 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ കൊണ്ടുപോകുന്ന ഹോര്‍മൂസ് കടലിടുക്ക് വിതരണ ശൃംഖലയെ ബാധിക്കാനിടയുണ്ട്.

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറയുന്ന സാഹചര്യത്തിലായിരുന്നു ഇസ്രായേലിനെതിരെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ്, ഇപ്പോള്‍ ബാരലിന് 87 ഡോളര്‍ നിലവാരത്തിലാണ്.

വാഷിങ്ടണും ടെഹ്റാനും തമ്മിലുള്ള സംഘര്‍ഷം അയഞ്ഞതോടെ ഇറാനില്‍ നിന്നുള്ള ക്രൂഡ് കയറ്റുമതി അഞ്ച് വര്‍ഷത്തെ ഉയര്‍ന്ന നിലയിലേക്ക് തിരിച്ചെത്തിയിരുന്നു.

പശ്ചിമേഷ്യയിലെ സംഘര്‍ഷം രാജ്യത്തെ ഓഹരി വിപണിയെയും ബാധിച്ചിട്ടുണ്ട്. നിക്ഷേപകരുടെ ആസ്തിയില്‍ നാല് ലക്ഷം കോടി രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത ഓഹരികളുടെ മൊത്തം മൂല്യം 320 ലക്ഷം കോടിയില്‍നിന്ന് 316 കോടിയായി.

സെന്‍സെക്സില്‍ 469 പോയന്റ് നഷ്ടത്തില്‍ 65,525ലും നിഫ്റ്റി 141 പോയന്റ് താഴ്ന്ന് 19,511ലുമാണ് വ്യാപാരം ആരംഭിച്ചത്. ടാറ്റ സ്റ്റീല്‍, അദാനി എന്റര്‍പ്രൈസസ്, ബിപിസിഎല്‍, അദാനി പോര്‍ട്സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍ തുടങ്ങിയ ഓഹരികലാണ് പ്രധാനമായും നഷ്ടത്തിലായത്. ആഗോള വിപണിയില്‍ എണ്ണവിലയുടം വര്‍ധനവാണ് വിപണിക്ക് തിരിച്ചടിയായത്.

share market crude oil bse war israel NSE homs