തിരുവനന്തപുരത്ത് ദമ്പതികള്‍ വീട്ടില്‍ മരിച്ചനിലയില്‍

തിരുവനന്തപുരത്ത് ദമ്പതികളെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കല്ലറ മുതുവിള മുളമുക്ക് കോടംബ്ലാച്ചി കുഴിയില്‍വീട്ടില്‍ കൃഷ്ണന്‍ ആചാരി(63) ഭാര്യ വസന്തകുമാരി(58) എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്.

author-image
Web Desk
New Update
തിരുവനന്തപുരത്ത് ദമ്പതികള്‍ വീട്ടില്‍ മരിച്ചനിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ദമ്പതികളെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കല്ലറ മുതുവിള മുളമുക്ക് കോടംബ്ലാച്ചി കുഴിയില്‍വീട്ടില്‍ കൃഷ്ണന്‍ ആചാരി(63) ഭാര്യ വസന്തകുമാരി(58) എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്.  ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം.

ഇരുവര്‍ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതായാണ് വിവരം. മരിക്കുന്നെങ്കില്‍ ഒരുമിച്ചേ മരിക്കൂവെന്ന് ഇവര്‍ നേരത്തെ പറഞ്ഞിരുന്നതായും പറയപ്പെടുന്നു. കൃഷ്ണന്‍ ആചാരിയും ഭാര്യയും മുതുവിളയില്‍ മകനൊപ്പമാണ് താമസിച്ചിരുന്നത്.

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി മകന്‍ കഴിഞ്ഞ ദിവസം ഭാര്യയുടെ വീട്ടില്‍ പോയിരുന്നു. ഈ സമയത്താണ് ഇരുവരും ജീവനൊടുക്കിയതെന്നാണ് നിഗമനം.

തിങ്കളാഴ്ച രാവിലെ മകന്‍ വിളിച്ചിട്ടും പിതാവ് ഫോണെടുത്തില്ല. അയല്‍ക്കാരെ വിളിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് കൃഷ്ണന്‍ ആചാരിയെ ശൗചാലയത്തിലും വസന്തകുമാരിയെ കുളിമുറിയിലും തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സംഭവത്തില്‍ പാങ്ങോട് പൊലീസ് കേസെടുത്തിട്ടുണ്ട്.

 

Latest News newsupdate trivandrum thiruvananthapuram