തിരഞ്ഞെടുപ്പ് പരാജയം; കോണ്‍ഗ്രസിന്റെ അവലോകന യോഗം തുടങ്ങി

മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം ചര്‍ച്ച ചെയ്ത് കോണ്‍ഗ്രസ് നേതൃയോഗം. കോണ്‍ഗ്രസ് ഉന്നത നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തില്‍ സംസ്ഥാനങ്ങളിലെ പ്രമുഖ നേതാക്കളെ വിളിച്ചു വരുത്തി.

author-image
Web Desk
New Update
തിരഞ്ഞെടുപ്പ് പരാജയം; കോണ്‍ഗ്രസിന്റെ അവലോകന യോഗം തുടങ്ങി

ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം ചര്‍ച്ച ചെയ്ത് കോണ്‍ഗ്രസ് നേതൃയോഗം. കോണ്‍ഗ്രസ് ഉന്നത നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തില്‍ സംസ്ഥാനങ്ങളിലെ പ്രമുഖ നേതാക്കളെ വിളിച്ചു വരുത്തി. നിയമസഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തില്‍ നിന്ന് വീഴ്ച്ചകള്‍ മനസ്സിലാക്കി ലോകസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ കോണ്‍ഗ്രസ് നേതൃത്വം സംസ്ഥാന ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ശനിയാഴ്ച രാജസ്ഥാനിലെ പരാജയം സംബന്ധിച്ച അവലോകന യോഗമാണ് നടന്നത്. വെള്ളിയാഴ്ച്ച മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ അവലോകന യോഗങ്ങള്‍ നടന്നിരുന്നു.

സംസ്ഥാന നേതാക്കളുടെ പ്രവര്‍ത്തനങ്ങളെ രൂക്ഷമായ ഭാഷയില്‍ കേന്ദ്ര നേതൃത്വം വിമര്‍ശിച്ചു. നേതാക്കള്‍ തമ്മില്‍ ഐക്യമില്ലായ്മ രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിച്ചതായി കേന്ദ്രനേതൃത്വം വിലയിരുത്തി. കോണ്‍ഗ്രസിന്റെ ഭരണ നേട്ടങ്ങളും പുതിയ വാഗ്ദാനങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നതില്‍ ഗുരുതരമായ വീഴ്ച്ച പറ്റി. നേതാക്കളുടെ അലംഭാവമാണ് ഇതിനെല്ലാം കാരണം. പ്രചരണങ്ങളിലെ ഏകോപനമില്ലായ്മയും ബി.ജെ.പി പ്രചരണങ്ങളെ മനസിലാക്കി അത് നേരിടുന്നതില്‍ വന്ന വീഴ്ച്ചയും യോഗത്തില്‍ ചര്‍ച്ചയായി.

മദ്ധ്യപ്രദേശില്‍ കമല്‍നാഥും ദിഗ് വിജയ് സിംഗും മറ്റ് നേതാക്കളെ പ്രവര്‍ത്തനങ്ങളാല്‍ നിന്ന് മാറ്റി നിര്‍ത്തിയതായാണ് വിമര്‍ശനം. ഛത്തീസ്ഗഢിലെ പരാജയം സംബന്ധിച്ച് ഭൂപേഷ് ബാഗേലും ടി.പി സിംഗും നയിക്കുന്ന വിഭാഗങ്ങള്‍ തമ്മില്‍ പരസ്പരം കുറ്റപ്പെടുത്തുകയായിരുന്നു.

ഞായറാഴ്ച മിസോറാം അവലോകന യോഗം നടക്കും. പാര്‍ട്ടി ദേശീയ ആസ്ഥാനത്ത് നടന്ന

യോഗത്തില്‍ എ.ഐ.സി.സി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അദ്ധ്യക്ഷത വഹിച്ചു. രാഹുല്‍ ഗാന്ധിയും യോഗത്തില്‍ പങ്കെടുത്തു.

india rahul gandhi assembly election sonia gandhi congress party