കളമശേരിയിലേത് എല്ലാ വിഭാഗങ്ങളേയും ചേര്‍ത്ത് പിടിച്ചുള്ള സമഗ്ര വികസനം: മന്ത്രി പി. രാജീവ്

നവ കളമശ്ശേരിയിലേക്കുള്ള പ്രയാണത്തിന്റെ ഭാഗമായി എല്ലാ വിഭാഗങ്ങളേയും ചേര്‍ത്ത് പിടിച്ചുകൊണ്ടുള്ള സമഗ്ര വികസനമാണ് കളമശേരിയില്‍ നടന്നുവരുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. നവ കേരള സദസ്സില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

author-image
Web Desk
New Update
കളമശേരിയിലേത് എല്ലാ വിഭാഗങ്ങളേയും ചേര്‍ത്ത് പിടിച്ചുള്ള സമഗ്ര വികസനം: മന്ത്രി പി. രാജീവ്

കളമശേരി: നവ കളമശ്ശേരിയിലേക്കുള്ള പ്രയാണത്തിന്റെ ഭാഗമായി എല്ലാ വിഭാഗങ്ങളേയും ചേര്‍ത്ത് പിടിച്ചുകൊണ്ടുള്ള സമഗ്ര വികസനമാണ് കളമശേരിയില്‍ നടന്നുവരുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. നവ കേരള സദസ്സില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ജല്‍ജീവന്‍ മിഷന്‍ വഴി എല്ലാ വീടുകളിലും കുടിവെള്ളം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനം മണ്ഡലത്തില്‍ പുരോഗമിക്കുകയാണ്. കുടിവെള്ളം കൃത്യമായി എത്തിക്കുന്നതിന് കിഫ്ബി വഴി കുടിവെള്ള സംഭരണിയുടെ നിര്‍മ്മാണം നടന്നുവരികയാണ്. ജലസംരക്ഷണത്തിന്റെ ഭാഗമായി ഉറവകളും തോടുകളും സംരക്ഷിക്കുന്നതിന് പ്രാധാന്യം നല്‍കി പദ്ധതി നടപ്പിലാക്കി.

ഓപ്പറേഷന്‍ വാഹിനി പദ്ധതി വഴി പുഴകളുടെ കൈവഴികളിലെ തടസ്സങ്ങള്‍ നീക്കി വെള്ളം കടലിലേക്ക് സുഗമായി ഒഴുകുന്നതിനുള്ള സംവിധാനം ഒരുക്കി. ഇതിലൂടെ മഴക്കാലത്ത് വലിയ വെള്ളക്കെട്ടുകള്‍ ഒഴിവാക്കാന്‍ സാധിച്ചെന്നും മന്ത്രി പറഞ്ഞു.

kalamassery kochi p rajeev minister