അഹമ്മദ് ദേവര്‍കോവിലിനെതിരെ നവകേരള സദസില്‍ ലഭിച്ചപരാതി കോഴിക്കോട് റൂറല്‍ എസ്പി അന്വേഷിക്കും

മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ നവകേരള സദസില്‍ ലഭിച്ച സാമ്പത്തിക തട്ടിപ്പ് പരാതി കോഴിക്കോട് റൂറല്‍ എസ്പി അന്വേഷിക്കും. രാതി കോഴിക്കോട് റൂറല്‍ എസ്പിക്ക് കൈമാറി.

author-image
Web Desk
New Update
അഹമ്മദ് ദേവര്‍കോവിലിനെതിരെ നവകേരള സദസില്‍ ലഭിച്ചപരാതി കോഴിക്കോട് റൂറല്‍ എസ്പി അന്വേഷിക്കും

കോഴിക്കോട്: മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ നവകേരള സദസില്‍ ലഭിച്ച സാമ്പത്തിക തട്ടിപ്പ് പരാതി കോഴിക്കോട് റൂറല്‍ എസ്പി അന്വേഷിക്കും. രാതി കോഴിക്കോട് റൂറല്‍ എസ്പിക്ക് കൈമാറി. മന്ത്രി നല്‍കേണ്ട 63 ലക്ഷം രൂപ നല്‍കുന്നില്ലെന്ന് കാണിച്ച് വടകര സ്വദേശിയാണ് നവകേരള സദസ്സില്‍ പരാതി നല്‍കിയത്.

വടകര സ്വദേശി എകെ യൂസഫിന് 63 ലക്ഷം രൂപ അഹമ്മദ് ദേവര്‍കോവില്‍ നല്‍കണമെന്ന് 2019ല്‍ കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി വിധിയുണ്ടായിട്ടും അനുസരിക്കുന്നില്ലെന്നാണ് പരാതിയില്‍ പറയുന്നത്. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നും എകെ യൂസഫ് പറയുന്നു. പരാതി കോഴിക്കോട് റൂറല്‍ എസ്പിക്ക് സര്‍ക്കാര്‍ കൈമാറിയതായി പരാതിക്കാരന് സന്ദേശം ലഭിച്ചു.എന്നാല്‍ അന്വേഷണം പൊലീസ് ഏറ്റെടുത്തോയെന്ന് വ്യക്തമല്ല.

എന്നാല്‍, വ്യക്തിപരമായി ആര്‍ക്കും പണം നല്‍കാനില്ലെന്നും നേരത്തെ ഐഎന്‍എല്ലില്‍ നിന്നും പുറത്താക്കിയവരാണ് പരാതിക്ക് പിന്നിലെന്നുമായിരുന്നു മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ പ്രതികരണം. കോടതിയുടെ പരിഗണനയിലുള്ള കേസില്‍ ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രിയും നേരത്തെ വ്യക്തമാക്കിയിരുന്നു.

newsupdate latest mews navakerala sadass ahammad devarkovil