ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ വനിതാ സിവില്‍ ജഡ്ജി ജില്ലാ ജഡ്ജിക്കെതിരെ നല്‍കിയ ലൈംഗിക അതിക്രമ പരാതിയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അലഹബാദ് ഹൈക്കോടതിയോട് തല്‍സ്ഥിതി റിപ്പോര്‍ട്ട് തേടി.
ജീവിക്കാന്‍ ആഗ്രഹമില്ലെന്നും അഭിമാനത്തോടെ മരിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വനിതാ ജഡ്ജി ചീഫ് ജസ്റ്റിസിന് കത്ത് അയച്ചിരുന്നു.
ഇത് പരസ്യപ്പെടുത്തിയതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസ് ഇടപെടല്‍ നടത്തിയത്. നിലവില്‍ ജുഡീഷ്യറിയിലെ ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി പരാതി അന്വേഷിക്കുകയാണ്.
എന്നാല്‍ ജില്ലാ ജഡ്ജിയുമായി അടുപ്പമുള്ളവരെ സാക്ഷികളാക്കി എന്ന് തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞ് വനിതാ ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
എന്നാല്‍ ഐസിസിയുടെ പരിഗണനയിലിരിക്കുന്ന വിഷയമല്ലേ എന്ന് സുപ്രീംകോടതി നിലപാടെടുത്തു. ഇതിന് പിന്നാലെയാണ്
വനിതാ ജഡ്ജി ചീഫ് ജസ്റ്റിസിന് കത്തയച്ചത്.