ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിച്ചതിന് ശേഷം വെടിനിര്‍ത്തല്‍ ചര്‍ച്ച ചെയ്യാം; ജോ ബൈഡന്‍

ഗാസയില്‍ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍, ഹമാസ് ബന്ദികളാക്കിയ മുഴുവന്‍ ഇസ്രയേലികളെയും മോചിപ്പിച്ചതിന് ശേഷം മാത്രമേ പരിഗണിക്കൂ എന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. വൈറ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബൈഡന്‍.

author-image
Web Desk
New Update
ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിച്ചതിന് ശേഷം വെടിനിര്‍ത്തല്‍ ചര്‍ച്ച ചെയ്യാം; ജോ ബൈഡന്‍

വാഷിങ്ടണ്‍: ഗാസയില്‍ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍, ഹമാസ് ബന്ദികളാക്കിയ മുഴുവന്‍ ഇസ്രയേലികളെയും മോചിപ്പിച്ചതിന് ശേഷം മാത്രമേ പരിഗണിക്കൂ എന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. വൈറ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബൈഡന്‍.

വെടിനിര്‍ത്തല്‍ അനിവാര്യമാണ്. എന്നാല്‍, അതിനുമുമ്പ് ബന്ദികളാക്കിയ എല്ലാവരേയും മോചിപ്പിക്കട്ടെ. ശേഷം നമുക്ക് സംസാരിക്കാം, ബൈഡന്‍ പറഞ്ഞു. രണ്ട് ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചതായി ഇസ്രയേല്‍ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ബൈഡന്റെ പ്രസതാവന.

നഹല്‍ ഓസില്‍ നിന്ന് തടവിലാക്കിയ നൂറിറ്റ് കൂപ്പര്‍, യോചെവെദ് ലിഫ്ഷിറ്റ്സ് എന്നിവരെയാണ് ഹമാസ് വിട്ടയച്ചത്. റഫ അതിര്‍ഥി വഴിയാണ് ഇരുവരേയും കൈമാറിയതെന്നാണ് വിവരം.ഇവരുടെ ഭര്‍ത്താക്കന്മാരായ അമിറാം കൂപ്പര്‍, ഒദേദ് ലിഫ്ഷിറ്റ്സ് എന്നിവര്‍ ഇപ്പോഴും തടവിലാണ്.

അതിനിടെ, ഗാസയില്‍ ഇസ്രയേല്‍ കരയുദ്ധം ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഗാസയിലെ ജനവാസ മേഖലകളിലും ജബലിയ അഭയാര്‍ത്ഥി ക്യാമ്പിലും ഇസ്രയേലിന്റെ ബോംബാക്രമണമുണ്ടായതായാണ് വിവരം.

war Latest News joe biden newsupdate israel. hamas us president