കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ് ബോയിങ് 777 വിമാനം; സാഹസിക ലാന്‍ഡിങ്, വീഡിയോ പുറത്ത്

കൊടുങ്കാറ്റിനെ തുടര്‍ന്ന് ആടിയുലഞ്ഞ് ലാന്‍ഡ് ചെയ്യുന്ന വിമാനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്.ലൊസാഞ്ചലസില്‍ നിന്ന് പുറപ്പെട്ട് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്ന വിമാനത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

author-image
Priya
New Update
കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ് ബോയിങ് 777 വിമാനം; സാഹസിക ലാന്‍ഡിങ്, വീഡിയോ പുറത്ത്

 

ലണ്ടന്‍: കൊടുങ്കാറ്റിനെ തുടര്‍ന്ന് ആടിയുലഞ്ഞ് ലാന്‍ഡ് ചെയ്യുന്ന വിമാനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്.ലൊസാഞ്ചലസില്‍ നിന്ന് പുറപ്പെട്ട് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്ന വിമാനത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഗെരിറ്റ് കൊടുങ്കാറ്റില്‍പ്പെട്ട് ബോയിങ് 777 വിമാനം ആടിയുലയുന്നുണ്ട്. കനത്ത കാറ്റില്‍ വിമാനത്തിന്റെ ചിറക് റണ്‍വേയില്‍ നിലത്തേക്ക് ചെരിയുന്നത് ദൃശ്യങ്ങളില്‍ കാണാം.

പത്ത് സെക്കന്‍ഡോളം വിമാനം കാറ്റില്‍ ആടിയുലഞ്ഞു. അതേസമയം,
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഹീത്രൂ വിമാനത്താവളത്തില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കി. ഗെരിറ്റ് കൊടുങ്കാറ്റിനെ തുടര്‍ന്ന് ബ്രിട്ടന്റെ പല ഭാഗങ്ങളിലും ശക്തമായ കാറ്റും കനത്ത മഴയും തുടരുകയാണ്.

london Boeing plane landing