ന്യൂഡല്‍ഹി: കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെട്ടെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. മധ്യ പടിഞ്ഞാറന്‍ ആഫ്രിക്ക ബിസിനസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ആഫ്രിക്ക വ്യാപാരം നൂറു ബില്യണ്‍ ഡോളര്‍ കവിഞ്ഞെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
നൈപുണ്യവികസനത്തിലും കാര്യശേഷി വികസനത്തിലും വിദ്യാഭ്യാസരംഗത്തും ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്ന സഹായം ഇക്കാലയളവില്‍ വര്‍ധിച്ചു. ക്ലീന്‍ എനര്‍ജി രംഗത്തും പുനരുപയോഗ ഊൗര്‍ജരംഗത്തും ആഫ്രിക്കയെ സഹായിക്കാന്‍ ഇന്ത്യ സന്നദ്ധമാണെന്നും വിദേശകാര്യസഹമന്ത്രി വ്യക്തമാക്കി.
ഇന്ത്യ പ്രഖ്യാപിച്ച ഡ്യൂട്ടി ഫ്രീ താരിഫ് പ്രിഫറന്‍സ് 33 ആഫ്രിക്കന്‍ രാജ്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നു.
കുടിവെള്ള വിതരണം, ജലസേചനം, വൈദ്യുതി വിതരണം, റെയില്‍വികസനം, മറ്റ് അടിസ്ഥാന സൗകര്യവികസനം എന്നിങ്ങനെ വ്യത്യസ്ഥമേഖലകളില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ഇന്ത്യ സഹായം നല്‍കി വരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.