ന്യൂഡല്‍ഹി: പുകയാക്രമണം ഉണ്ടായതിനെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ സുരക്ഷാ ചുമതലയില്‍ നിന്ന് ഡല്‍ഹി പൊലീസിനെ നീക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി.
പകരം സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന് (സിഐഎസ്എഫ്) ആണ് ചുമതല നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ശക്തമായ പരിശോധനയ്ക്കു ശേഷമാണു പാര്‍ലമെന്റിലേക്ക് ആളുകളെ പ്രവേശിപ്പിച്ചിരുന്നത്.
ലോക്‌സഭാ സെക്രട്ടേറിയറ്റിനാണ് പാര്‍ലമെന്റിന് അകത്തുള്ള സുരക്ഷ ചുമതലയുള്ളത്.ഡല്‍ഹി പൊലീസ് ചെയ്തിരുന്ന പരിശോധനകളെല്ലാം ഇനി സിഐഎസ്എഫ് നിര്‍വഹിക്കും.
എന്നാല്‍, പാര്‍ലമെന്റിന് പുറത്തെ സുരക്ഷ ചുമതല ഡല്‍ഹി പൊലീസിന് തന്നെയാണ്. അതേസമയം, പാര്‍ലമെന്റിലെ പുകയാക്രമണത്തില്‍ രണ്ടു പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു.
കര്‍ണാടക സ്വദേശിയായ യുവ എന്‍ജിനീയര്‍ സായ് കൃഷ്ണ, ഉത്തര്‍പ്രദേശ് സ്വദേശി അതുല്‍ കുല്‍ശ്രേഷ്ഠ എന്നിവരാണു പിടിയിലായത്. മുന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ മകനായ സായ് കൃഷ്ണ പ്രതി ഡി.മനോരഞ്ജന്റെ സുഹൃത്താണ്.