'ഗാസയിലേത് വകതിരിവില്ലാത്ത ബോംബാക്രമണം; ഇസ്രയേലിന് ലോകജനതയുടെ പിന്തുണ നഷ്ടമാകുന്നു'

ഗാസയിലേത് വകതിരിവില്ലാത്ത ബോംബാക്രമണെന്നും ഇസ്രയേലിന് ലോകജനതയില്‍ നിന്ന് ലഭിച്ച പിന്തുണ നഷ്ടമാകുകയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.

author-image
Priya
New Update
'ഗാസയിലേത് വകതിരിവില്ലാത്ത ബോംബാക്രമണം; ഇസ്രയേലിന് ലോകജനതയുടെ പിന്തുണ നഷ്ടമാകുന്നു'

ന്യൂയോര്‍ക്ക്: ഗാസയിലേത് വകതിരിവില്ലാത്ത ബോംബാക്രമണെന്നും ഇസ്രയേലിന് ലോകജനതയില്‍ നിന്ന് ലഭിച്ച പിന്തുണ നഷ്ടമാകുകയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.

യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ബൈഡന്‍ ഇസ്രയേലിനെ വിമര്‍ശിക്കുന്നത്. ഇസ്രയേലിലെ ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാറിന്റെ നിലപാടുകള്‍ മാറ്റണമെന്ന് വാഷിംഗ്ടണില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അനുകൂലികളുടെ യോഗത്തില്‍ ബൈഡന്‍ പറഞ്ഞു.

ഇസ്രയേല്‍-പലസ്തീന്‍ പ്രശ്‌നം പരിഹരിക്കാന്‍ നെതന്യാഹു സര്‍ക്കാരാണ്
തടസ്സമാകുന്നത്. ദ്വിരാജ്യ ഫോര്‍മുലക്ക് വേണ്ടി നെതന്യാഹു ശ്രമിക്കില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കുറ്റപ്പെടുത്തി.

us joe biden Israel Gaza War