ന്യൂയോര്‍ക്ക്: ലോകം ഉറ്റുനോക്കുന്ന ബൈഡന്‍-ഷി ജിന്‍പിങ് അടുത്ത ബുധനാഴ്ച സാന്‍ഫ്രാന്‍സിസ്‌കോ ബേയില്‍. നിരവധി അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ കത്തി നില്‍ക്കുമ്പോഴാണ് അമേരിക്കന്‍ പ്രസിഡന്റും ചൈനീസ് പ്രസിഡന്റും കൂടിക്കാഴ്ച നടത്തുന്നത്.
ഇരുരാജ്യങ്ങളും തമ്മില്‍ മാസങ്ങളായി നിലനില്‍ക്കുന്ന ഭിന്നതകള്‍ക്കു പിന്നാലെയുള്ള കൂടിക്കാഴ്ചയെ 'പോസിറ്റീവായ ലക്ഷണം' എന്നാണ് വൈറ്റ് ഹൗസ് അഭിപ്രായപ്പെട്ടത്. ലോകത്തിലെ ഏറ്റവും ശക്തരായ രാര്യങ്ങളിലെ നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിനു വേണ്ട 'ഫ്രംവര്‍ക്ക്' രൂപീകരിക്കും എന്നാണ് പ്രതീക്ഷയെന്ന് യുഎസ് വക്താവ് പറഞ്ഞു.
മിഡില്‍ ഈസ്റ്റിലെയും യുക്രൈനിലെയും യുദ്ധം തുടരുന്ന സാഹചര്യത്തില്‍ മറ്റൊരു പ്രതിസന്ധി ഒഴിവാക്കാനുള്ള ശ്രമം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല, ചൈയും അമേരിക്കയും തമ്മില്‍ ആരോഗ്യകരമായ ബന്ധം നിലനിര്‍ത്തുക ബൈഡന്റെ പ്രഥമ പരിഗണനയിലുള്ളതാണ്.
ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ചയില്‍ നിരവധി വിഷയങ്ങള്‍ കടന്നുവരുമെന്നാണ് കരുതുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക തല ആശയവിനിമയം പുനരാരംഭിക്കല്‍ ബൈഡന്‍ ഭരണകൂടത്തിന്റെ പ്രഥമ പരിഗണനയിലുള്ള വിഷയമാണ്. ഇസ്രയേല്‍, യുക്രൈന്‍ സംഘര്‍ഷങ്ങളും ചര്‍ച്ചയില്‍ കടന്നുവരും എന്നാണ് പ്രതീക്ഷ.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">