ദില്ലി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ രണ്ടാം ദിവസമായ തിങ്കളാഴ്ച വൈകിട്ടോടെ രാഹുല്‍ നാഗാലാന്‍ഡ് അതിര്‍ത്തിയില്‍ എത്തും. നാഗാലാന്‍ഡില്‍ രണ്ട് ദിവസമാണ് പര്യടനം നടത്തുക.
നിലവില്‍ മണിപ്പൂരിലൂടെയാണ് യാത്ര. കലാപം നടന്ന കാങ്‌പോക്പി, സേനാപതി എന്നിവിടങ്ങളില്‍ രാഹുല്‍ ഗാന്ധി സംസാരിക്കും. മണിപ്പൂര്‍ കലാപത്തില്‍ ഇരയായ കുട്ടികളോടൊപ്പമാണ് രാഹുല്‍ ആദ്യ ദിവസം ബസ്സില്‍ സഞ്ചരിച്ചത്. സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും രാഹുലിനെ അനുഗമിക്കുന്നുണ്ട്.