ഡല്‍ഹിയെ വലച്ച് മൂടല്‍മഞ്ഞ്;ഗതാഗത സംവിധാനങ്ങള്‍ താറുമാറായി

ഡല്‍ഹിയില്‍ രൂക്ഷമായി തുടരുന്ന അതിശൈത്യത്തില്‍ വലഞ്ഞ് ജനം. ഡല്‍ഹിയിലും സമീപ നഗരങ്ങളിലും കനത്ത മൂടല്‍മഞ്ഞുണ്ടായതിനെ തുടര്‍ന്ന് ഗതാഗത സംവിധാനങ്ങള്‍ താറുമാറായി.

author-image
webdesk
New Update
ഡല്‍ഹിയെ വലച്ച് മൂടല്‍മഞ്ഞ്;ഗതാഗത സംവിധാനങ്ങള്‍ താറുമാറായി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രൂക്ഷമായി തുടരുന്ന അതിശൈത്യത്തില്‍ വലഞ്ഞ് ജനം. ഡല്‍ഹിയിലും സമീപ നഗരങ്ങളിലും കനത്ത മൂടല്‍മഞ്ഞുണ്ടായതിനെ തുടര്‍ന്ന് ഗതാഗത സംവിധാനങ്ങള്‍ താറുമാറായി. ഈ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 3.5 ഡിഗ്രി ആണ് ഡല്‍ഹിയില്‍ ഞായറാഴ്ച രേഖപ്പെടുത്തിയത്. നാലോ അഞ്ചോ ദിവസം വരെ നിലവിലെ സ്ഥിതി തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

ഡല്‍ഹിയില്‍ മൂന്നുദിവസമായി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിശൈത്യം കണക്കിലെടുത്ത് പഞ്ചാബിലും ഹരിയാണയിലും മുന്നറിയിപ്പുണ്ട്. ഡല്‍ഹിയില്‍ പ്രൈമറി സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. തിങകളാഴ്ച മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കുമെങ്കിലും രാവിലെ ഒന്‍പതിനുമുമ്പ് ക്ലാസുകള്‍ പാടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം.

ഡല്‍ഹിയില്‍ മൂന്നുദിവസമായി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിശൈത്യം കണക്കിലെടുത്ത് പഞ്ചാബിലും ഹരിയാണയിലും മുന്നറിയിപ്പുണ്ട്. ഡല്‍ഹിയില്‍ പ്രൈമറി സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. ഇന്നുമുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കുമെങ്കിലും രാവിലെ ഒന്‍പതിനുമുമ്പ് ക്ലാസുകള്‍ പാടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം.

മൂടല്‍ മഞ്ഞ് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നെടുമ്പാശ്ശേരിയില്‍ നിന്ന് ഡല്‍ഹിക്ക് പോകേണ്ട വിമാനങ്ങള്‍ വൈകിയിരിക്കുകയാണ്.

delhi weather Latest News news update