ചിക്കന്‍ കറി കുറഞ്ഞുപോയി; വര്‍ക്കലയില്‍ ഹോട്ടല്‍ ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍ കറി കുറഞ്ഞുപോയെന്നാരോപിച്ച് വര്‍ക്കലയില്‍ ഹോട്ടല്‍ ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു.

author-image
Web Desk
New Update
ചിക്കന്‍ കറി കുറഞ്ഞുപോയി; വര്‍ക്കലയില്‍ ഹോട്ടല്‍ ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

തിരുവനന്തപുരം: ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍ കറി കുറഞ്ഞുപോയെന്നാരോപിച്ച് വര്‍ക്കലയില്‍ ഹോട്ടല്‍ ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വര്‍ക്കല രഘുനാഥപുരം സ്വദേശി നൗഷാദി(46)നാണ് ആക്രമണത്തില്‍ തലയ്ക്ക് വെട്ടേറ്റത്.

തിങ്കളാഴ്ച വെളുപ്പിന് ഒന്നരയോടെയാണ് സംഭവം. കടയില്‍ ഭക്ഷണം കഴിക്കാനെത്തിയ സംഘത്തിന് വളമ്പിയ ചിക്കന്‍ കറി കുറഞ്ഞുപോയെന്ന് ആരോപിച്ചാണ് ഹോട്ടല്‍ ഉടമയെ ആക്രമിച്ചത്. നൗഷാദ് വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

വര്‍ക്കല താന്നിമൂട് സ്വദേശികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. അക്രമികളുടെ ഇരുചക്ര വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.വര്‍ക്കല പൊലീസ് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.

Thiruvananthapuram trivandrum hotel Crime Latest News Attack news update stab