ആന്ധ്രാപ്രദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 13 മരണം, 50 ലധികം പേര്‍ക്ക് പരിക്ക്

ആന്ധ്രാപ്രദേശില്‍ വിഴിനഗരം ജില്ലയില്‍ രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ 13 പേര്‍ മരിച്ചതായി പ്രാദേശിക പൊലീസിനെ ഉദ്ധരിച്ച് അധികൃതര്‍ അറിയിച്ചു.

author-image
Priya
New Update
ആന്ധ്രാപ്രദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 13 മരണം, 50 ലധികം പേര്‍ക്ക് പരിക്ക്

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ വിഴിനഗരം ജില്ലയില്‍ രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ 13 പേര്‍ മരിച്ചതായി പ്രാദേശിക പൊലീസിനെ ഉദ്ധരിച്ച് അധികൃതര്‍ അറിയിച്ചു.

അപകടത്തില്‍ 50 ലധികം പേര്‍ക്ക് പരിക്കേറ്റു. വിശാഖപട്ടണം-പലാസ പാസഞ്ചറും വിശാഖപട്ടണം- രായഗഡ പാസഞ്ചര്‍ സ്‌പെഷ്യലുമാണ് കൂട്ടിയിടിച്ചതെന്ന് റെയില്‍വേ തിരിച്ചറിഞ്ഞു.

ഏകദേശം 7:10 ഓടെയാണ് ട്രെയിനുകള്‍ കൂട്ടിയിടിച്ചതെന്ന് വാള്‍ട്ടയര്‍ ഡിവിഷന്റെ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ സൗരഭ് പ്രസാദ് പറഞ്ഞു.

'വിശാഖപട്ടണം-പാലാസ ട്രെയിന്‍ കോതവലസ ബ്ലോക്കിലെ അലമന്ദ, കണ്ടക്പള്ളി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ട്രാക്കില്‍ കാത്തുനില്‍ക്കുമ്പോഴാണ് കൂട്ടിയിടിച്ചത്.

 

അപകടത്തെ തുടര്‍ന്ന് രണ്ടാമത്തെ ട്രെയിനിന്റെ നാല് ബോഗികള്‍ പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്ക് വീണു. അപകടത്തില്‍ വൈദ്യുത ലൈനുകള്‍ തകര്‍ന്നിരുന്നു.

ഇത് രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തി. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഉടന്‍ ലോക്കല്‍ പോലീസും ദേശീയ ദുരന്തനിവാരണ സേനയും റവന്യൂ അധികൃതരും രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി സ്ഥലത്തെത്തി '- അദ്ദേഹം പറഞ്ഞു.

ട്രാക്കുകള്‍ ബ്ലോക്ക് ചെയ്തതിനെ തുടര്‍ന്ന് കുറഞ്ഞത് 13 ട്രെയിനുകളെങ്കിലും റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തതായി റെയില്‍വേ അറിയിച്ചു.

 

andhra pradesh train accident