ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ സുരക്ഷ ചുമതല സിആര്‍പിഎഫ് ഐജി അനുരാഗ് അഗര്‍വാളിനെ ഏല്പിച്ചു. പാര്‍ലമെന്റ് ഹൗസിലെ സുരക്ഷ ജോയിന്റ് സെക്രട്ടറിയായാണ് ഐ.പി.എസുകാരനായ അഗര്‍വാളിനെ ലോകസഭ സ്പീക്കര്‍ ഓം ബിര്‍ള നിയമിച്ചത്. അടുത്ത മൂന്ന് വര്‍ഷം അഗര്‍വാള്‍ ഈ ചുമതല വഹിക്കും.
കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ഈ തസ്തിക ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന രഘുബീര്‍ ലാല്‍ ആയിരുന്നു ഈ പദവിയിലുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ രണ്ടിന് അദ്ദേഹത്തെ സ്ഥലം മാറ്റി. ഇതിന് ശേഷം ഡയറക്ടര്‍ തലത്തിലുണ്ടായിരുന്ന ബ്രിജേഷ് സിംഗായിരുന്നു ഈ സ്ഥാനം കൈകാര്യം ചെയ്തിരുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13 ന് ആണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ സുരക്ഷയില്‍ വീഴ്ച്ചയുണ്ടായപ്പോള്‍ ഈ സ്ഥാനം ഒഴിഞ്ഞു കിടന്നത് വലിയ ചര്‍ച്ചയായിരുന്നു.