തിരുവനന്തപുരം: സംസ്ഥാനത്ത് നേരത്തെ പ്രഖ്യാപിച്ച ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ ഉത്തരവിറങ്ങി. വിതരണം ഇന്ന് ആരംഭിച്ച് നവംബര്‍ 26 നകം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഒരാഴ്ച മുന്‍പ് തന്നെ ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ ഉടന്‍ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒരാഴ്ച പിന്നിട്ടെങ്കിലും പണം അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് പുറത്ത് വന്നിട്ടില്ല.
പെന്‍ഷന്‍ വിതരണത്തിനുള്ള 900 കോടി സമാഹരിച്ചെടുക്കുന്നതിലെ കാല താമസമാണ് അനിശ്ചിതത്വത്തിന് ഇടയാക്കിയതെന്നാണ് വിവരം. നിലവില്‍ നാല് മാസത്തെ പെന്‍ഷനാണ് കുടിശ്ശികയുള്ളത്.
പ്രതിസന്ധി കാലത്തെ സര്‍ക്കാര്‍ മുന്‍ഗണനകളെ കുറിച്ച് വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയാണ് ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ അനുവദിച്ചതെന്ന് ധനവകുപ്പ് അറിയിച്ചു.