എംബിഎ വിദ്ധ്യാര്‍ഥികള്‍ക്ക് ശ്രീകൃഷ്ണന്റെ 'മാനേജ്‌മെന്റ് മന്ത്ര'ങ്ങളും; അലഹബാദ് സര്‍വകലാശാലയുടെ പുതിയ പാഠ്യ പദ്ധതി

എംബിഎ പാഠ്യ പദ്ധതിയില്‍ ശ്രീകൃഷ്ണന്റെ 'മാനേജ്‌മെന്റ് മന്ത്രങ്ങള്‍' ഉള്‍പ്പെടുത്തി അലഹബാദ് സര്‍വകലാശാല. കൊമേഴ്സ് വിഭാഗം ഈ വര്‍ഷം ആരംഭിച്ച അഞ്ച് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് ബിബിഎ - എംബിഎ കോഴ്സിലാണ് ഭഗവദ്ഗീത, രാമായണം, ഉപനിഷത്തുകള്‍ എന്നിവ ഉള്‍പ്പെടുത്തിയത്.

author-image
Web Desk
New Update
എംബിഎ വിദ്ധ്യാര്‍ഥികള്‍ക്ക് ശ്രീകൃഷ്ണന്റെ 'മാനേജ്‌മെന്റ് മന്ത്ര'ങ്ങളും; അലഹബാദ് സര്‍വകലാശാലയുടെ പുതിയ പാഠ്യ പദ്ധതി

പ്രയാഗ്‌രാജ്: എംബിഎ പാഠ്യ പദ്ധതിയില്‍ ശ്രീകൃഷ്ണന്റെ 'മാനേജ്‌മെന്റ് മന്ത്രങ്ങള്‍' ഉള്‍പ്പെടുത്തി അലഹബാദ് സര്‍വകലാശാല. കൊമേഴ്സ് വിഭാഗം ഈ വര്‍ഷം ആരംഭിച്ച അഞ്ച് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് ബിബിഎ - എംബിഎ കോഴ്സിലാണ് ഭഗവദ്ഗീത, രാമായണം, ഉപനിഷത്തുകള്‍ എന്നിവ ഉള്‍പ്പെടുത്തിയത്.

ഇന്ത്യന്‍ മാനേജ്മെന്റ് ചിന്തകള്‍ എന്ന പേപ്പറില്‍ ആത്മീയതയും മാനേജ്മെന്റും,അഷ്ടാംഗ യോഗ, സാംസ്‌കാരിക ധാര്‍മികത, മാനുഷിക മൂല്യങ്ങള്‍, എന്നിവയെ കുറിച്ച് പഠിക്കാനാകുമെന്ന് കോഴ്സ് കോര്‍ഡിനേറ്റര്‍ ഷെഫാലി നന്ദന്‍ പറഞ്ഞു.

ധീരുഭായ് അംബാനി, ബിര്‍ള, ജെആര്‍ഡി ടാറ്റ, അസിം പ്രേംജി, നാരായണ്‍ മൂര്‍ത്തി, സുനില്‍ മിത്തല്‍, തുടങ്ങിയ പ്രമുഖ വ്യവസായികളെ കുറിച്ചും പഠിപ്പിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും സ്റ്റാര്‍ട്ടപ്പ് മാനേജ്‌മെന്റും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഷെഫാലി നന്ദന്‍ വ്യക്തമാക്കി.

കഴിഞ്ഞ മാസമാണ് 26 വിദ്യാര്‍ത്ഥികളുമായി കോഴ്‌സ് ആരംഭിച്ചത്. ആകെ 10 സെമസ്റ്ററുകളാണുള്ളത്. കോഴ്സ് തുടങ്ങി ആദ്യ വര്‍ഷം പഠനം ഉപേക്ഷിച്ചാല്‍ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് നല്‍കും. രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റും മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ബിബിഎ സര്‍ട്ടിഫിക്കറ്റും നല്‍കും. അഞ്ച് വര്‍ഷത്തെ കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് എംബിഎ സര്‍ട്ടിഫിക്കറ്റ് നല്‍കുക.

lord krishna Latest News newsupdate management mantra Allahabad university