തിരുവനന്തപുരം: നിയമന കോഴക്കേസ് നിര്‍ണായക നീക്കവുമായി പൊലീസ്. കേസില്‍ ആരോപണ വിധേയരായ അഖില്‍ സജീവിനെയും അഡ്വ. ലെനിനെയും പ്രതി ചേര്‍ത്തു.
പ്രതികള്‍ക്കെതിരെ വഞ്ചന കുറ്റം ചുമത്തിയാണ് കേസെടുത്തത്. ഐടി ആക്ടിലെ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തും.
അതിനിടെ, അഖില്‍ സജീവും അഡ്വ. ലെനിനും ഒളിവിലാണ്. അഖില്‍ സജീവന്‍ തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം.
മന്ത്രി വീണ ജോര്‍ജ്ജിന്റെ ഓഫീസ് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസിന് കൈമാറി. പൊതുഭരണ വകുപ്പ് നല്‍കിയ ദൃശ്യങ്ങള്‍ ആരോപണം ശരിവയ്ക്കുന്ന ദൃശ്യങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല.
എന്നാല്‍, മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ് പരാതിക്കാരനായ ഹരിദാസന്‍. അഖില്‍ മാത്യുവിന് പണം കൈമാറിയെന്നാണ് കന്റോണ്‍മെന്റ് പൊലീസിന് ഹരിദാസന്‍ നല്‍കിയ മൊഴി.