ഭോപ്പാല്‍: മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ മധ്യപ്രദേശില്‍ വൈകിട്ട് 5 മണി വരെ 71.26% പോളിങ് ആണ് രേഖപ്പെടുത്തിയത്. ഛത്തീസ്ഗഢില്‍ 68.15% പോളിങാണ് രണ്ടാം ഘട്ടത്തില്‍ രേഖപ്പെടുത്തിയത്. മധ്യപ്രദേശിലെ 230 മണ്ഡലങ്ങളിലെ 5.61 കോടി വോട്ടര്‍മാരും ഛത്തിസ്ഗഢിലെ 70 മണ്ഡലങ്ങളിലെ 1.63 കോടി വോട്ടര്‍മാരുമാണ് വോട്ട് ചെയ്തത്.
നവംബര്‍ ഏഴിന് നടന്ന ഛത്തീസ്ഗഢിലെ 20 സീറ്റുകളിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ 78 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.
അതേസമയം, ഒഡീഷ അതിര്‍ത്തിയിലെ ഗരിയബന്ദില്‍ നക്‌സലേറ്റുകള്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ ഒരു ഐടിബിപി ജവാന്‍ കൊല്ലപ്പെട്ടു. ഐഇഡി സ്ഫോടനത്തിലാണ് ജവാന്‍ വീരമൃത്യു വരിച്ചത്. ഗരിയബന്ദ് നക്സല്‍ ബാധിത ബസ്തര്‍ മേഖലയോട് അടുത്താണ് സ്ഥിതിചെയ്യുന്നത്.
മധ്യപ്രദേശിലെ മൊറേന ജില്ലയിലെ ദിമാനി അസംബ്ലി മണ്ഡലത്തില്‍ വെള്ളിയാഴ്ച രാവിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ കല്ലേറുണ്ടായിരുന്നു.കല്ലേറില്‍ ഒരാള്‍ക്ക് പരിക്കേറ്റതായി പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.