സംസ്ഥാന സര്‍ക്കാരിനെതിരേ കളക്ടര്‍ക്ക് വീണ്ടും ഭീഷണിക്കത്ത്

സംസ്ഥാനസര്‍ക്കാരിനെതിരേ കളക്ടര്‍ക്ക് വീണ്ടും ഭീഷണിക്കത്ത്. 'സി.പി.ഐ.എം.എല്‍. റെഡ് ഫ്ളാഗ് വയനാട് ദളം' എന്നെഴുതിയാണ് വ്യാഴാഴ്ച കളക്ടര്‍ സ്നേഹില്‍കുമാര്‍ സിങ്ങിന് തപാല്‍വഴി കത്ത് ലഭിച്ചത്.

author-image
Web Desk
New Update
സംസ്ഥാന സര്‍ക്കാരിനെതിരേ കളക്ടര്‍ക്ക് വീണ്ടും ഭീഷണിക്കത്ത്

കോഴിക്കോട്: സംസ്ഥാനസര്‍ക്കാരിനെതിരേ കളക്ടര്‍ക്ക് വീണ്ടും ഭീഷണിക്കത്ത്. 'സി.പി.ഐ.എം.എല്‍. റെഡ് ഫ്ളാഗ് വയനാട് ദളം' എന്നെഴുതിയാണ് വ്യാഴാഴ്ച കളക്ടര്‍ സ്നേഹില്‍കുമാര്‍ സിങ്ങിന് തപാല്‍വഴി കത്ത് ലഭിച്ചത്.

നക്സലുകളെ കൊന്നൊടുക്കുന്ന കുത്തകമുതലാളിമാര്‍ക്ക് കീഴടങ്ങിയ പിണറായി സര്‍ക്കാരിന് നവകേരളസദസ്സില്‍ ശക്തമായ മറുപടി നല്‍കാന്‍ ആഹ്വാനം ചെയ്യുന്നു എന്നാണ് കത്തിന്റെ ഉള്ളടക്കം. കത്തിന്റെ ഉടവിടം കണ്ടെത്താന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.

എന്നാല്‍, കത്ത് നടക്കാവ് പൊലീസിന് കളക്ടര്‍ കൈമാറിയിട്ടില്ല. വിവരം പുറത്താകരുതെന്ന് പൊലീസിന് കളക്ടര്‍ കര്‍ശനനിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഉത്തരമേഖല ഐ.ജി., സിറ്റി പോലീസ് കമ്മിഷണര്‍, ഡി.സി.പി. എന്നിവര്‍ക്കുമാത്രമേ കളക്ടര്‍ വിവരം നല്‍കിയിട്ടുള്ളൂ. നവംബര്‍ 24 മുതല്‍ 26 വരെയാണ് ജില്ലയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളസദസ്സ്.

14-നാണ് ഇത്തരത്തില്‍ മറ്റൊരു കത്ത് കളക്ടര്‍ക്ക് ലഭിച്ചത്. 'വയനാട്ടിലും കണ്ണൂരിലും ഉണ്ടായപോലെ മാവോവാദികള്‍ക്കുനേരെ അതിക്രമമുണ്ടായാല്‍ കൊച്ചിയില്‍ പൊട്ടിച്ചപോലെ കോഴിക്കോടും പൊട്ടിക്കു'മെന്നായിരുന്നു ഉള്ളടക്കം.

ഈ കത്തിന്റെ അടിസ്ഥാനത്തില്‍ നടക്കാവ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് രണ്ടാമത്തെ ഭീഷണിക്കത്ത് എത്തുന്നത്. 14-ന് കിട്ടിയ കത്തില്‍ ആരാണ് എഴുതിയതെന്ന് വ്യക്തമാക്കിയിട്ടില്ലായിരുന്നു. എന്നാല്‍, വ്യാഴാഴ്ച കിട്ടിയ കത്തില്‍ 'സി.പിഐ. എം.എല്‍. റെഡ് ഫ്ളാഗ് വയനാട് ദളം' എന്നാണ് എഴുതിയിട്ടുള്ളത്.

 

maoist anonymous letter newsupdate Latest News