കപട പരിസ്ഥിതി സ്‌നേഹികളില്ലെങ്കില്‍ അരിക്കൊമ്പന്‍ നമ്മുടെ കാട്ടില്‍ ജീവിച്ചേനെ: വനം മന്ത്രി

അരിക്കൊമ്പന്‍ മര്യാദയ്ക്ക് കേരളത്തില്‍ ജീവിച്ച ആനയാണെന്നും ആന പ്രേമികള്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ നമ്മുടെ കാട്ടില്‍ ജീവിക്കുമായിരുന്നെന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍.

author-image
Web Desk
New Update
കപട പരിസ്ഥിതി സ്‌നേഹികളില്ലെങ്കില്‍ അരിക്കൊമ്പന്‍ നമ്മുടെ കാട്ടില്‍ ജീവിച്ചേനെ: വനം മന്ത്രി

കണ്ണൂര്‍ : അരിക്കൊമ്പന്‍ മര്യാദയ്ക്ക് കേരളത്തില്‍ ജീവിച്ച ആനയാണെന്നും ആന പ്രേമികള്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ നമ്മുടെ കാട്ടില്‍ ജീവിക്കുമായിരുന്നെന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍.

ആറളം വളയംചാലില്‍ ആനമതില്‍ നിര്‍മാണ ഉദ്ഘാടന ചടങ്ങില്‍ വനംവകുപ്പ് നടപ്പാക്കുന്ന ഉപജീവന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നല്ല പദ്ധതികള്‍ക്കു തുരങ്കം വയ്ക്കുന്ന ആനപ്രേമികളെന്ന കപട പരിസ്ഥിതി സ്‌നേഹികളെ പറ്റി ജനം ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

'ആനയെ ആവശ്യമുള്ളവര്‍ ഏറെയുണ്ട്. ഏറ്റവും ആവശ്യമുള്ളതു ദേവസ്വം മന്ത്രിക്കാണ്. എത്ര കാശു വേണമെങ്കിലും തരാമെന്നു ദേവസ്വം മന്ത്രി പറഞ്ഞതാണ്. നല്ല പദ്ധതികള്‍ക്കു തുരങ്കം വയ്ക്കുന്ന ആനപ്രേമികള്‍ എന്ന കപട പരിസ്ഥിതി സ്‌നേഹികളെപ്പറ്റി ജനം ജാഗ്രത പാലിക്കണം.'മന്ത്രി പറഞ്ഞു.

AK saseendran arikkomban kerala news