തിരുവനന്തപുരം: നവകേരള സദസ്സില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിക്കുന്ന ആഡംബര ബസ് മ്യൂസിയത്തില്‍ വച്ചാല്‍ അത് കാണാന്‍ ലക്ഷക്കണക്കിന് ആളുകളെത്തുമെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലന്‍. ബസ് വില്‍ക്കുകയാണെങ്കില്‍ വാങ്ങിയതിന്റെ ഇരട്ടി വില കിട്ടുമെന്നും എ.കെ.ബാലന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എ.കെ. ബാലന്‍.
'ക്യാബിനറ്റ് ബസ്. അത് ബഹുമാനപ്പെട്ട ഗവണ്‍മെന്റ് ടെണ്ടര്‍ വച്ച് വില്‍ക്കാന്‍ തീരുമാനിച്ച് കഴിഞ്ഞാല്‍ ഇപ്പൊ വാങ്ങിയതിന്റെ ഇരട്ടിവില കിട്ടുമെന്ന കാര്യത്തില്‍ ഒരു സംശയവും എനിക്കില്ല. ബസിന്റെ കാലാവധി 15 കൊല്ലം കഴിഞ്ഞാല്‍, മ്യൂസിയത്തില്‍ വച്ചാല്‍ തന്നെ, കേരളത്തിലെ മുഖ്യമന്ത്രിയും ക്യാബിനറ്റ് മന്ത്രിമാരും സഞ്ചരിച്ച വാഹനം എന്ന നിലയില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ കാണാന്‍ വരും. ഒരുപക്ഷേ ലോകം ആദ്യമായിട്ടായിരിക്കും ഈ രൂപത്തിലുള്ള ഒരു ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിക്കുന്നത്.' -എ.കെ. ബാലന്‍ പറഞ്ഞു.
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ്സിന് മൂല്യം കൂടുമെന്ന് നേരത്തേ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പറഞ്ഞിരുന്നു. ബസ് ഭാവിയിലും ഉപയോഗിക്കാന്‍ കഴിയുമെന്നും ബസ് കേരളത്തിന്റെ സ്വത്തായിരിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">