വീട്ടില്‍ നിന്നും സ്വന്തം മില്ലിലേക്ക് 500 മീറ്റര്‍, സീറ്റ്‌ബെല്‍റ്റ് ധരിക്കാതെ സ്ഥിരം യാത്ര; പിഴ അടക്കേണ്ടത് മുക്കാല്‍ ലക്ഷം!!!

സീറ്റ് ബെല്‍റ്റിടാതെ യാത്ര ചെയ്ത കാറുടമയ്ക്ക് 3 മാസത്തിലായി ലഭിച്ചത് 74,500 രൂപ പിഴ. കാസര്‍കോട് ബദിയഡുക്ക ചെന്നാര്‍ക്കട്ട സ്വദേശിനി ഉമൈറ ബാനുവിനാണ് നോട്ടീസെത്തിയത്.

author-image
Web Desk
New Update
വീട്ടില്‍ നിന്നും സ്വന്തം മില്ലിലേക്ക് 500 മീറ്റര്‍, സീറ്റ്‌ബെല്‍റ്റ് ധരിക്കാതെ സ്ഥിരം യാത്ര; പിഴ അടക്കേണ്ടത് മുക്കാല്‍ ലക്ഷം!!!

കാഞ്ഞങ്ങാട്: സീറ്റ് ബെല്‍റ്റിടാതെ യാത്ര ചെയ്ത കാറുടമയ്ക്ക് 3 മാസത്തിലായി ലഭിച്ചത് 74,500 രൂപ പിഴ. കാസര്‍കോട് ബദിയഡുക്ക ചെന്നാര്‍ക്കട്ട സ്വദേശിനി ഉമൈറ ബാനുവിനാണ് നോട്ടീസെത്തിയത്.തന്റെ പിതാവ് 74കാരന്‍ അബൂബക്കര്‍ ഹാജിയാണ് കാര്‍ ഓടിക്കാറുള്ളതെന്ന് ഉമൈറ പറഞ്ഞു. വീട്ടില്‍നിന്നും അരക്കിലോമീറ്റര്‍ അപ്പുറമുള്ള സ്വന്തം മരമില്ലിലേക്ക് ദിവസവും നിരവധി തവണ യാത്ര ചെയ്യും. സീറ്റ് ബെല്‍റ്റ് ധരിക്കില്ല. ഓരോ യാത്രയും വീടിനും മില്ലിനുമിടയിലുള്ള എ.ഐ. ക്യാമറയില്‍ പതിഞ്ഞു. മൂന്നുമാസത്തിനിടെ ലഭിച്ചത് 149 നോട്ടീസ്.

രാവിലെ മില്ലിലേക്ക് പോയാല്‍ 10 മണിയോടെ വീട്ടിലേക്കു വരും. അരമണിക്കൂര്‍ കഴിഞ്ഞ് വീണ്ടും പോകും. ഉച്ചയ്ക്കു ഊണ് കഴിക്കാന്‍ തിരിച്ചെത്തും. വൈകിട്ട് വീണ്ടും പോയി വരും. ഈ യാത്രകളിലൊന്നും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. പിഴ സന്ദേശം മൊബൈല്‍ ഫോണില്‍ അയച്ചെങ്കിലും പിഴ അടച്ചില്ല. തുടര്‍ന്ന് നോട്ടീസ് തപാലില്‍ അയച്ചുതുടങ്ങി. ഓഗസ്റ്റ് ഒന്നുമുതല്‍ ഒക്ടോബര്‍ 30 വരെയുള്ള കാലയളവിലാണ് 149 നോട്ടീസ്. അതിനുശേഷമുള്ള നിയമലംഘനത്തിന്റെ പിഴ ഇനിയും വരാനുണ്ട്.

പണം അടയ്ക്കാമെന്ന് ഉമൈറ ബാനു അറിയിച്ചതായി കാസര്‍കോട് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

kerala Latest News fine traffic violation newsupdate AI camera