യുപിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ 20 കാരിയെ പീഡിപ്പിച്ചു; രക്ഷപ്പെടാന്‍ ശ്രമിച്ച ബസ് ജീവനക്കാരന്‍ പിടിയില്‍

യുപിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ 20 കാരിയെ ബലാല്‍സംഗം ചെയ്തു. കാണ്‍പുരില്‍ നിന്ന് ജയ്പുരിലേക്ക് പോകുകയായിരുന്ന ദലിത് യുവതിയാണ് പീഡനത്തിന് ഇരയായത്.

author-image
Priya
New Update
യുപിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ 20 കാരിയെ പീഡിപ്പിച്ചു; രക്ഷപ്പെടാന്‍ ശ്രമിച്ച ബസ് ജീവനക്കാരന്‍ പിടിയില്‍

 

ജയ്പുര്‍: യുപിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ 20 കാരിയെ ബലാല്‍സംഗം ചെയ്തു. കാണ്‍പുരില്‍ നിന്ന് ജയ്പുരിലേക്ക് പോകുകയായിരുന്ന ദലിത് യുവതിയാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നതെന്നാണ് വിവരം.

അടച്ചിട്ട ക്യാബിനില്‍ വച്ചാണ് യുവതി പീഡിപ്പിച്ചത്. ജയ്പുരില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള കനോതയില്‍ എത്തിയപ്പോള്‍ യുവതി എമര്‍ജന്‍സി അലാറം മുഴക്കിയതോടെ ബസിലെ മറ്റു യാത്രക്കാര്‍ ഇടപെടുകയായിരുന്നു.

ബസ് ജീവനക്കാരായ ആരിഫ്, ലളിത് എന്നിവര്‍ ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്. യാത്രക്കാര്‍ ആരിഫിനെ പിടികൂടി. എന്നാല്‍ ലളിത് ഓടി രക്ഷപ്പെട്ടു.

ആരിഫിനെ സംഭവ സ്ഥലത്തേക്ക് എത്തിയ പൊലീസിന് കൈമാറി. ഇയാള്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലാണെന്നും ലളിതിനായുള്ള തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

utharpradesh Rape Case