കെഎസ്‌ആർടിസിക്ക്‌ 90.22 കോടി രൂപ അനുവദിച്ചു

കെഎസ്‌ആർടിസിക്ക്‌ സഹായമായി സംസ്ഥാന സർക്കാർ 90.22 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. 70.22 കോടി രൂപ പെൻഷൻ വിതരണത്തിനാണ്‌. സർക്കാരിന്റെ സാമ്പത്തിക സഹായമായി 20 കോടി രൂപയും അനുവദിച്ചു.

author-image
Hiba
New Update
കെഎസ്‌ആർടിസിക്ക്‌ 90.22 കോടി രൂപ അനുവദിച്ചു

 

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക്‌ സഹായമായി സംസ്ഥാന സർക്കാർ 90.22 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. 70.22 കോടി രൂപ പെൻഷൻ വിതരണത്തിനാണ്‌. സർക്കാരിന്റെ സാമ്പത്തിക സഹായമായി 20 കോടി രൂപയും അനുവദിച്ചു.

ഈ മാസം ആദ്യം 30 കോടി രൂപ നൽകിയിരുന്നു. കോർപറേഷന്‌ ഈ വർഷത്തെ ബജറ്റ്‌ വിഹിതം 900 കോടി രൂപയാണ്‌. ഈ വർഷം ഇതുവരെ 1234.16 കോടി രൂപയാണ് അനുവദിച്ചത്‌.

രണ്ടാം പിണറായി സർക്കാർ 4933.22 കോടി രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ സഹായമായി നൽകിയത്‌. ഏഴര വർഷത്തിനുള്ളിൽ എൽഡിഎഫ്‌ സർക്കാരുകൾ ആകെ നൽകിയത്‌ 9886.22 കോടി രൂപ.

 
ksrtc kerala government k n balagopal