തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ പൈപ്പിലൂടെ ശുദ്ധജല വിതരണം ആരംഭിച്ചിട്ട് 90 വര്‍ഷം തികയുന്നു. 1933 ഡിസംബര്‍ 11 നാണ് അന്നത്തെ വൈസ്രോയി വെല്ലിങ്ടന്‍ പ്രഭുവാണ് വെള്ളയമ്പലത്ത് നടന്ന ചടങ്ങില്‍ ടാപ്പ് തുറന്ന് വെള്ളം കൈകളിലെടുത്ത് ശുദ്ധജസ വിതരണം നഗരത്തില്‍ ഉദ്ഘാടനം ചെയ്തത്.
അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ , ചീഫ് എന്‍ജീനിയര്‍ ബാലകൃഷ്ണ റാവു എന്നിവരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്.വെള്ളത്തില്‍ ക്ലോറിന്‍ ചേര്‍ത്ത് അണു നശീകരണം നടത്തി ജലവിതരണം ആരംഭിച്ച് 31 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളത്തിലെ ഒരു പ്രദേശേത്ത് ഇത്തരമൊരു വന്‍പദ്ധതി ആരംഭിച്ചത്.
നിരവധി പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് 1928 ല്‍ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്. ശുദ്ധജലം എത്തിക്കുന്നതിന് നഗരത്തിന് 15 കിലോമീറ്റര്‍ ആകലെയുള്ള അരുവിക്കരയില്‍ തടയണ കെട്ടിയാണ് പദ്ധതി നടപടികള്‍ ആരംഭിച്ചത്. പ്രാഥമിക ശുദ്ധീകരണം നടത്തി 33 ഇഞ്ച് കാസ്റ്റ് അയണ്‍ പൈപ്പിലൂടെ ജലം വെള്ളയമ്പലത്ത് ഫില്‍റ്റര്‍ ഹൗസില്‍ ഗ്രാവിറ്റിയില്‍ എത്തിച്ച് പരുക്കന്‍ മണലിലൂടെയും കല്ലുകളിലൂടെയും കതടത്തിവിട്ട് അണുനശീകരണം നടത്തിയതിനു ശേഷമാണ് ജനങ്ങള്‍ക്കായി വിതരണം ആരംഭിച്ചത്. മാത്രമല്ല 1961 ല്‍ നഗരത്തിലെ ജനസംഖ്യ 1,35,00 ആകും എന്നു മുന്‍കൂട്ടി കണ്ടാണ് പ്രതിദിനം 20 ദശലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്തത്.
അതെസമയം ഇന്ന് അരുവിക്കര ശുദ്ധജല സംഭരണിയില്‍ നിന്നാണ് തലസ്ഥാന നഗരത്തിലുള്ളവര്‍ക്ക് ആവശ്യമായ വെള്ളം നല്‍കുന്നത്.അതോറിറ്റിയുടെ കണക്കു പ്രകാരം 12 ദശലക്ഷം പേരാണ് ഇവിടെനിന്നുള്ള വെള്ളത്തെ ആശ്രയിക്കുന്നത്.ജപ്പാന്‍ കുടിവെള്ള പദ്ധതി കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ഇത് 25 ലക്ഷമായി ഉയരും. ജലത്തിനായുള്ള ഏക ആശ്രയമാണ് അരുവിക്കര ജലസംഭരണി.
അതിനാല്‍ ഒരു ദിവസം ഇവിടെ പമ്പിങ് നിര്‍ത്തിവയ്ക്കുകയോ മറ്റു സാങ്കേതിക തടസ്സങ്ങളാല്‍ മുടങ്ങുകയോ ചെയ്താല്‍ നഗരത്തിലുള്ളവര്‍ക്ക് കുടിവെള്ളം കിട്ടില്ല.ഒരു ദിവസം ഏകേദേശം 375 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് അരുവിക്കരയില്‍ നിന്നും പമ്പു ചെയ്യുന്നത്. തലസ്ഥാന നഗരവാസികള്‍ മാത്രമല്ല , പള്ളിപ്പുറം വരെയുള്ളവര്‍ കുടിക്കുന്നതും അരുവിക്കര ജലം തന്നെയാണ്.