കാസര്‍കോട്: ബേഡഡുക്ക മരുതടുക്കത്ത് 8 മാസം പ്രായമുള്ള കുഞ്ഞിനെ തൊട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ സ്വദേശി റഫീഖിന്റെയും ബേഡഡുക്ക മരുതടുക്കത്ത് സ്വദേശിനി സജനയുടെയും മകള്‍ ഹെസ്സ മറിയ ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് സംഭവം. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ബേഡകം പൊലീസ് അന്വേഷണം ആരംഭിച്ചു.