മുഖ്യമന്ത്രിയുടെ ഓണസദ്യക്കായി 7.86 ലക്ഷം കൂടി അനുവദിച്ചു; ആകെ ചെലവ് 26.86 ലക്ഷം

മുഖ്യമന്ത്രി പിണറായി വിജയന്‍ 4 മാസങ്ങള്‍ക്ക് മുന്‍പ് നല്‍കിയ ഓണസദ്യയ്ക്ക് വേണ്ടി 7.86 ലക്ഷം രൂപ കൂടി അനുവദിച്ചു. ഈ മാസം 13ന് ആണ് ട്രഷറി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി അധികഫണ്ട് അനുവദിച്ചത്.

author-image
Priya
New Update
മുഖ്യമന്ത്രിയുടെ ഓണസദ്യക്കായി 7.86 ലക്ഷം കൂടി അനുവദിച്ചു; ആകെ ചെലവ് 26.86 ലക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ 4 മാസങ്ങള്‍ക്ക് മുന്‍പ് നല്‍കിയ ഓണസദ്യയ്ക്ക് വേണ്ടി 7.86 ലക്ഷം രൂപ കൂടി അനുവദിച്ചു. ഈ മാസം 13ന് ആണ് ട്രഷറി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി അധികഫണ്ട് അനുവദിച്ചത്.

ഓഗസ്റ്റ് 26ന് നിയമസഭ മന്ദിരത്തില്‍ നടന്ന ഓണസദ്യയ്ക്കായി നവംബര്‍ 8ന് 19 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതോടെ ഓണസദ്യയ്ക്ക്് ആകെ ചെലവ് 26.86 ലക്ഷം രൂപയായി.

സ്വകാര്യ കേറ്ററിങ് സ്ഥാപനം 5 തരം പായസമുള്‍പ്പെടെ 65 വിഭവങ്ങള്‍ ഉള്‍പ്പെടുന്ന സദ്യയാണ് വിളമ്പിയത്. സ്പീക്കര്‍ എ.എന്‍.ഷംസീറും നിയമസഭയില്‍ ഓണസദ്യ ഒരുക്കിയിരുന്നു. ഇതു കൂടാതെ പൗരപ്രമുഖര്‍ക്ക് വേണ്ടി മുഖ്യമന്ത്രി സദ്യ നല്‍കിയത്.

pinarayi vijayan onam feast