മൃഗങ്ങളെയും പക്ഷികളെയുമെല്ലാം പേടിക്കുന്നവര്‍ നമുക്കിടയിലുണ്ട്. എന്നാല്‍ റുവാണ്ടയിലുള്ള 71 കാരന് പേടി മറ്റൊന്നിനെയുമല്ല സ്ത്രീകളെയാണ്.
സ്ത്രീകളെ പേടിച്ച് 55 വര്‍ഷമായി വീട്ടില്‍ തന്നെ അടച്ചിരിക്കുകയാണ് കാലിറ്റ്‌സെ സാംവിറ്റ എന്ന 71 കാരന്‍.16ാം വയസ്സിലാണ് ഇദ്ദേഹം സ്ത്രീകളില്‍ നിന്ന് അകന്ന് താമസിക്കാന്‍ തുടങ്ങിയത്.
പേടി കാരണം 15 അടി ഉയരത്തില്‍ വീടിന് ചുറ്റും വേലി കെട്ടിയാണ് അദ്ദേഹം അവിടെ താമസിക്കുന്നത്. സ്ത്രീകളെ ഒരിക്കലും കാണാതിരിക്കാന്‍ വീടിനകത്ത് തന്നെ അദ്ദേഹം ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഗ്രാമത്തിലെ സ്ത്രീകളെ പുറത്തു കണ്ടാല്‍ ഉടന്‍ തന്നെ സാംവിറ്റ ഓടി വീടിനകത്ത് കയറും. പിന്നീട് എല്ലാവരും പോയെന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ പുറത്തേക്ക് ഇറങ്ങുകയുള്ളൂ. പ്രദേശത്തെ സ്ത്രീകള്‍ വീടിന്റെ മുറ്റത്തേക്ക് വലിച്ചെറിയുന്ന ഭക്ഷണ സാധനങ്ങള്‍ കഴിച്ചാണ് അദ്ദഹം ജീവിക്കുന്നത്.
'ഗൈനോഫോബിയ' എന്ന മാനസികാവസ്ഥ കൊണ്ടാണ് സാംവിറ്റ സ്ത്രീകളെ പേടിക്കുന്നത്. സ്ത്രീകളോടുള്ള അമിതമായ ഭയവും അവരെ കുറിച്ചുള്ള അതീവ ഉത്കണ്ഠയുമാണ് ഈ രോഗാവസ്ഥയ്ക്ക് കാരണം.