മധ്യപ്രദേശില്‍ ബിജെപി തന്നെ, തെലങ്കാനയും ഛത്തീസ്ഗഡും കോണ്‍ഗ്രസ് പിടിക്കും; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നു. മധ്യപ്രദേശില്‍ ബിജെപി അധികാരത്തിലെത്തുമെന്നാണ് ഭൂരിപക്ഷം സര്‍വേകളും പ്രവചിക്കുന്നത്.

author-image
Priya
New Update
മധ്യപ്രദേശില്‍ ബിജെപി തന്നെ, തെലങ്കാനയും ഛത്തീസ്ഗഡും കോണ്‍ഗ്രസ് പിടിക്കും; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്

 

ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നു. മധ്യപ്രദേശില്‍ ബിജെപി അധികാരത്തിലെത്തുമെന്നാണ് ഭൂരിപക്ഷം സര്‍വേകളും പ്രവചിക്കുന്നത്.

രാജസ്ഥാനില്‍ ഇന്ത്യ ടുഡെ ആക്‌സിസ് മൈ ഇന്‍ഡ്യ പോള്‍ തൂക്ക് സഭയുടെ സാധ്യതയാണ് കാണുന്നത്. അതേസമയം, തെലങ്കാന, ഛത്തീസ്ഗഡ് സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് പിടിക്കുമെന്നാണ് ഭൂരിപക്ഷ പ്രവചനം. മിസോറാമില്‍ ഭരണമാറ്റത്തിനുള്ള സാധ്യതയുമുണ്ട്.

മധ്യപ്രദേശില്‍ ബിജെപി 140 മുതല്‍ 162 സീറ്റുവരെ നേടുമെന്നാണ് ഇന്ത്യ ടുഡെ ആക്‌സിസ് മൈ ഇന്ത്യ പോള്‍ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 68 മുതല്‍ 90 സീറ്റു വരെയും മറ്റുള്ളവര്‍ക്ക് 3 സീറ്റുകളും ലഭിച്ചേക്കാം. 

അതേസമയം, ടി വി നയന്‍ ഭാരത് വര്‍ഷ് പോള്‍ സ്ട്രാറ്റ് എക്‌സിറ്റ്‌പോള്‍ കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിക്കുമെന്നാണ് പ്രവചിക്കുന്നത്.111 മുതല്‍ 128 സീറ്റ് വരെ ലഭിച്ചേക്കാം.

രാജസ്ഥാനില്‍ എബിപി സി വോട്ടര്‍, ജന്‍ കി ബാത്തടക്കം ഭൂരിപക്ഷം പ്രവചനങ്ങളും ബിജെപിക്ക് മുന്‍തൂക്കം നല്‍കുമ്പോള്‍ ഇന്ത്യ ടു ഡെ ആക്‌സിസ് മൈ ഇന്ത്യ 86 മുതല്‍ 106 വരെ സീറ്റുകള്‍ കോണ്‍ഗ്രസിനും, 80 മുതല്‍ 100 വരെ സീറ്റുകള്‍ ബിജെപിക്കും പ്രവചിക്കുകയാണ്.

ഛത്തീസ്ഗഡില്‍ ഭൂരിപക്ഷം സര്‍വേകളും കോണ്‍ഗ്രസിന് മുന്‍ തൂക്കം നല്‍കുന്നു.തെലങ്കാനയില്‍ കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടാകുമെന്നാണ് പ്രവചിക്കുന്നത്.

കോണ്‍ഗ്രസ് 70 സീറ്റുകള്‍ വരെ നേടി അധികാരത്തിലെത്താനുള്ള സാധ്യയാണ് പല സര്‍വേകളും നല്‍കിയിരിക്കുന്നത്.മിസോറമില്‍ ചെറുപാര്‍ട്ടികളും കോണ്‍ഗ്രസിനും ഒപ്പം ചേര്‍ന്ന് സൊറാം പീപ്പിള്‍സ് മൂവ്‌മെന്റ് സര്‍ക്കാരുണ്ടാക്കാനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.

telangana madhyapradesh Rajasthan assembly election