ബെംഗളൂരുവിൽ സ്‌ഫോടനം;അഞ്ച് പേർക്ക് ഗുരുതര പരുക്ക്, സംഭവം രാമേശ്വരം കഫെയിൽ

ഫോറൻസിക് സംഘം സാമ്പിളുകൾ ശേഖരിക്കുകയാണ്.എച്ച്എഎൽ പോലീസ് എത്തി പരിശോധന തുടങ്ങി. കഫേ താത്കാലികമായി അടച്ചിട്ടു

author-image
Greeshma Rakesh
New Update
ബെംഗളൂരുവിൽ സ്‌ഫോടനം;അഞ്ച് പേർക്ക് ഗുരുതര പരുക്ക്, സംഭവം രാമേശ്വരം കഫെയിൽ

ബെംഗളൂരു: ബെംഗളൂരു വൈറ്റ്ഫീൽഡിലെ പ്രശസ്തമായ രാമേശ്വരം കഫേയിൽ സ്ഫോടനം.മൂന്ന് ജീവനക്കാരും ഒരു ഉപഭോക്താവും ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു.സ്‌ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ബാഗിൽ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം.

ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അത്യുഗ്ര ശബ്ദത്തിൽ ബാഗിൽ നിന്നും അജ്ഞാത വസ്തു പൊട്ടിത്തെറിച്ചത്. കഫെയിൽ ജോലിക്കാരായ മൂന്നു പേർക്കും ആഹാരം കഴിച്ചു കൊണ്ടിരുന്ന രണ്ടു പേർക്കുമാണ് പരുക്കേറ്റത്. കഫെയിൽ വാഷ്‌റൂമിനു സമീപത്തു നിന്നായിരുന്നു പൊട്ടിത്തെറി. കഫെയുടെ അടുക്കളയിൽ ജോലി ചെയ്യുന്നവരാണ് പരുക്കേറ്റ ജീവനക്കാർ.സ്‌ഫോടനത്തെ തുടർന്ന് വൈറ്റ്‌ഫീൽഡ് ഏരിയയിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സംഭവസ്ഥലത്ത് എത്തി.

ബെംഗളൂരുവിലെ ഏറ്റവും പ്രശസ്തമായ ഹോട്ടൽ ശൃഖലകളിൽ ഒന്നാണ് രാമേശ്വരം കഫേ.എപ്പോഴും തിരക്കനുഭവപ്പെടുന്ന കഫെകളിൽ ഒന്നാണിത്. ബെംഗളൂരുവിലെ പ്രധാന ഐടി കോറിഡോറുകളിൽ ഒന്നിലാണ് കഫേ സ്ഥിതി ചെയ്യുന്നത്. സ്ഫോടനത്തിനു കാരണമായ വസ്തു എന്താണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഫോറൻസിക് സംഘം സാമ്പിളുകൾ ശേഖരിക്കുകയാണ്.എച്ച്എഎൽ പോലീസ് എത്തി പരിശോധന തുടങ്ങി. കഫേ താത്കാലികമായി അടച്ചിട്ടു.

explosion blast rameswaram cafe banglore