കേരളത്തില്‍ 10 വര്‍ഷമായി അപകടങ്ങള്‍ പതിവായ 4592 ബ്ലാക്ക് സ്‌പോട്ടുകള്‍! റിപ്പോര്‍ട്ട്

ഏറ്റവും കൂടുതല്‍ തൃശൂരിലാണ്(37 മേഖല), കോഴിക്കോട് (32), മലപ്പുറം(32),തിരുവനന്തപുരം (29) എന്നിങ്ങനെയാണ് കൂടുതല്‍ അപകടമേഖലയുളള് ജില്ലകള്‍.

author-image
Greeshma Rakesh
New Update
കേരളത്തില്‍ 10 വര്‍ഷമായി അപകടങ്ങള്‍ പതിവായ 4592 ബ്ലാക്ക് സ്‌പോട്ടുകള്‍! റിപ്പോര്‍ട്ട്

 

തിരുവനന്തപുരം: കേരളത്തില്‍ 10 വര്‍ഷമായി അപകടങ്ങള്‍ പതിവായ 4592 ബ്ലാക്ക് സ്‌പോട്ടുകളുണ്ടെന്ന് നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിങ് ആന്‍ഡ് റിസര്‍ച് സെന്ററിന്റെ (നാറ്റ്പാക്) റിപ്പോര്‍ട്ട്.ഈ സ്‌പോട്ടുകളില്‍ സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചതുകൊണ്ട് പ്രയോജനമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇത്തരത്തില്‍ അപകടകരമായ റോഡ് ഭാഗങ്ങള്‍ പുനര്‍നിര്‍മിക്കുകയോ റോഡ് സുരക്ഷാ മാര്‍ഗങ്ങള്‍ നടപ്പാക്കുകയോ വേണമെന്ന് പുതിയ നിര്‍ദേശമുണ്ട്.

5-10 കി.മി. വരുന്ന ഭാഗങ്ങളാണ് പുനര്‍നിര്‍മിക്കേണ്ടത്. ദേശീയ പാതയില്‍ ഇത്തരത്തില്‍ 149 ഭാഗങ്ങളും സംസ്ഥാന പാതയില്‍ 179 ഭാഗങ്ങളുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ തൃശൂരിലാണ്(37 മേഖല), കോഴിക്കോട് (32), മലപ്പുറം(32),തിരുവനന്തപുരം (29) എന്നിങ്ങനെയാണ് കൂടുതല്‍ അപകടമേഖലയുളള് ജില്ലകള്‍.
ഇനി ദേശീയപാതയിലേയ്ക്ക് വന്നാല്‍ 1089 കി.മീ. ദൂരവും സംസ്ഥാനപാതയില്‍ 1144 കി.മീ ദൂരവും അപകടമേഖലകളാണ്.

ദേശീയ-സംസ്ഥാന പാതകളുടെ 33% വരുമിത്. അതെസമയം കേരളത്തില്‍ പതിവായി അപകടം നടക്കുന്നത് 323 റോഡുകളിലായി 2200 കിലോമീറ്റര്‍ ദൂരമുള്ള ഭാഗങ്ങളിലാണെന്നും നാഷനല്‍ നാറ്റ്പാകിന്റെ റിപ്പോര്‍ട്ട് പറയുന്നു.
ഗതാഗതവകുപ്പിന്റെ നിര്‍ദേശ പ്രകാരമാണ് പഠനം നടന്നത്. ഗതാഗത വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഒരു വര്‍ഷം കേരളത്തില്‍ 4000-അധികം അപകടമരണങ്ങള്‍ സംഭവിക്കുന്നു. അതില്‍ 50% ഇരുചക്രവാഹനക്കാരാണ്.18% കാര്‍,14% കാല്‍നടക്കാര്‍ എന്നിങ്ങനെയാണ് കണക്ക്.

ഏറ്റവും അധികം അപകടങ്ങള്‍ ഉണ്ടാകുന്നത് തെളിഞ്ഞ കാലാവസ്ഥയിലാണ്.മഴ സമയത്ത് 4% മാത്രമാണുള്ളത്. അമിത വേഗതയാണ് തെളിഞ്ഞ കാലാവസ്ഥയിലുള്ള അപകടങ്ങളുടെ പ്രധാന കാരണം. 69% അപകടവും നടക്കുന്നത് കേരളത്തിന്റെ ഗ്രാമീണ മേഖലകളിലാണ്.വൈകിട്ട 6 മുതല്‍ 9 വരെയാണ് കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത്. രാജ്യത്തെ ആകെ അപകടങ്ങളുടെ 9.2% കേരളത്തിലാണ്. റോഡപകടങ്ങളിലാകട്ടെ നാലാം സ്ഥാനത്തും.

 

kerala motor vehicle department accidents accident death