2018 മുതൽ വിദേശത്ത് മരിച്ചത് 403 ഇന്ത്യൻ വിദ്യാർത്ഥികൾ; കൂടുതൽ മരണം കാനഡയിൽ

2018 മുതൽ കാനഡയിൽ 91 ഇന്ത്യൻ വിദ്യാർത്ഥികളുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുണൈറ്റഡ് കിംഗ്ഡം (48), റഷ്യ (40), യുണൈറ്റഡ് സ്റ്റേറ്റ്സ് (36), ഓസ്‌ട്രേലിയ (35), ഉക്രെയ്ൻ (21), ജർമ്മനി. (20), സൈപ്രസ് (14), ഇറ്റലി, ഫിലിപ്പീൻസ് (10 വീതം) എന്നിങ്ങനെയാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

author-image
Greeshma Rakesh
New Update
2018 മുതൽ വിദേശത്ത് മരിച്ചത് 403 ഇന്ത്യൻ വിദ്യാർത്ഥികൾ; കൂടുതൽ മരണം കാനഡയിൽ

ന്യൂഡൽഹി:സ്വാഭാവികം, അപകടങ്ങൾ എന്നിങ്ങനെ വിവിധ കാരണങ്ങളാൽ 2018 മുതൽ വിദേശത്ത് വച്ച് മരണപ്പെട്ടത് 403 ഇന്ത്യൻ വിദ്യാർത്ഥികൾ. 34 രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് കാനഡയിലാണ്.വിദേശകാര്യ വി മുരളീധരൻ രാജ്യസഭയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കണക്കുകൾ പ്രകാരം, 2018 മുതൽ കാനഡയിൽ 91 ഇന്ത്യൻ വിദ്യാർത്ഥികളുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്., യുണൈറ്റഡ് കിംഗ്ഡം (48), റഷ്യ (40), യുണൈറ്റഡ് സ്റ്റേറ്റ്സ് (36), ഓസ്‌ട്രേലിയ (35), ഉക്രെയ്ൻ (21), ജർമ്മനി. (20), സൈപ്രസ് (14), ഇറ്റലി, ഫിലിപ്പീൻസ് (10 വീതം) എന്നിങ്ങനെയാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വിദേശത്തുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഇന്ത്യാ ഗവൺമെന്റിന്റെ മുൻ‌ഗണനകളിൽ ഒന്നാണെന്ന് പറഞ്ഞ മുരളീധരൻ, മിഷൻ മേധാവികളും മുതിർന്ന ഉദ്യോഗസ്ഥരും പതിവായി കോളേജുകളും സർവകലാശാലകളും സന്ദർശിച്ച് അവിടെ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുമായി സംവദിക്കാറുണ്ടെന്നും കൂട്ടിച്ചേർത്തു.

വിദേശത്തുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമുള്ള കേന്ദ്രത്തിന്റെ പ്രതിബദ്ധത മുരളീധരൻ ഊന്നിപ്പറഞ്ഞു.വ്യക്തിഗത കേസുകൾ പരിഹരിക്കാനും ഭാവിയിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായാൽ, ശരിയായി അന്വേഷിക്കുകയും കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ ആതിഥേയരാജ്യത്തെ ബന്ധപ്പെട്ട അധികാരികളെ ഉടൻ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.ദുരിതബാധിതരായ വിദ്യാർത്ഥികൾക്ക് അടിയന്തര വൈദ്യസഹായം, ബോർഡിംഗ്, താമസ സൗകര്യം എന്നിവ ഉൾപ്പെടെ ആവശ്യമായ സഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

അതെസമയം ഇന്ത്യൻ വിദ്യാർത്ഥികളുടെ മരണനിരക്ക് കൂടുതലായതിനെക്കുറിച്ച ചോദിത്തിന്, ഈ രാജ്യങ്ങളിലേയ്ക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി മറുപടി നൽകി.

death central government v muraleedharan indian students abroad