ആക്രമണം ശക്തമാക്കാന്‍ ഇസ്രയേല്‍; 24 മണിക്കൂര്‍ ഗാസയില്‍ മരിച്ചത് 400 പേര്‍

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നു. കര-കടല്‍-വ്യോമ മാര്‍ഗ്ഗത്തിലൂടെ ആക്രമണം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇസ്രയേല്‍.

author-image
Web Desk
New Update
ആക്രമണം ശക്തമാക്കാന്‍ ഇസ്രയേല്‍; 24 മണിക്കൂര്‍ ഗാസയില്‍ മരിച്ചത് 400 പേര്‍

 

റഫ: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നു. കര-കടല്‍-വ്യോമ മാര്‍ഗ്ഗത്തിലൂടെ ആക്രമണം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇസ്രയേല്‍.

കഴിഞ്ഞ 24 മണിക്കൂറില്‍ ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ ഗാസയില്‍ 400 പലസ്തീനികള്‍ക്ക് ജീവന്‍ നഷ്ടമായി. ഗാസ സിറ്റിയില്‍ 260 പേരാണ് കൊല്ലപ്പെട്ടത്. മധ്യഗാസയിലെ ഡയര്‍ എല്‍-ബലാഹില്‍ ആക്രമണങ്ങളില്‍ പൊലിഞ്ഞത് 80 പേരുടെ ജീവനാണ്.

ജബലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ 40 പേരും ബയ്ത് ലഹിയ നഗരത്തില്‍ 10 പേരും തെക്കന്‍ ഖാന്‍ യൂനിസില്‍ 20 പേരും കൊല്ലപ്പെട്ടു.

ആക്രമണം ഒരാഴ്ച പിന്നിടുമ്പോള്‍ ഗാസയില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 2215 ആയി. 8714 പേര്‍ക്ക് പരിക്കേറ്റു. 700 കുട്ടികളാണ് ആക്രമണങ്ങളില്‍ മരിച്ചത്.

അധിനിവേശ വെസ്റ്റ് ബാങ്കില്‍ 50ലേറെ പേര്‍ കൊല്ലപ്പെട്ടു. ഇസ്രയേലില്‍ 1300 പേരാണ് കൊല്ലപ്പെട്ടത്. 400ലേറെ പേര്‍ക്ക് പരിക്കേറ്റു.

വടക്കന്‍ ഗാസയിലെ ജനങ്ങളോട് ഒഴിഞ്ഞുപോകല്‍ വേഗത്തിലാക്കാന്‍ ഇസ്രയേല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

israel hamas conflict israel world news palastine