ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ 4 ശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗ തീരുമാനം. ഇതോടെ ഡിഎ അടിസ്ഥാന ശമ്പളത്തിന്റെ അമ്പത് ശതമാനമായി ഉയര്‍ന്നു.
വിലക്കയറ്റം പരിഗണിച്ചാണ് കേന്ദ്രം ഡിഎ വര്‍ധിപ്പിച്ചത്. 2024 ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വര്‍ധന നടപ്പാക്കും. 49.18 ലക്ഷം കേന്ദ്ര ജീവനക്കാര്‍ക്കും 67.95 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. പെന്‍ഷന്‍കാര്‍ക്കുള്ള ഡിആറും നാലു ശതമാനം വര്‍ധിപ്പിച്ചു.